'ചാർളി സിനിമയ്ക്കകത്ത് ദുൽഖർ ഒരു കുതിരേടെ പെറകേ ഓടത്തില്ലേ...അന്നേരം റണ്ണറപ്പായ കുതിരയാ ഇത്..'

 'ഓടും കുതിര ചാടും കുതിര'ട്രെയിലറിൽനിന്ന്
'ഓടും കുതിര ചാടും കുതിര'ട്രെയിലറിൽനിന്ന്സ്ക്രീൻ​ഗ്രാബ്
Published on

കളർഫുൾ ഫ്രെയിമുകളും കല്യാണമേളങ്ങളും കൗണ്ടർ കോമഡികളുമായി 'ഓടും കുതിര ചാടും കുതിര'യുടെ ട്രെയിലർ. ഫഹദിന്റെ പ്രകടനമാണ് ഇതിന്റെ ഹൈലൈറ്റ്. നർമംനിറഞ്ഞ നിമിഷങ്ങൾക്കൊപ്പം വലിയൊരു വിഷ്വൽട്രീറ്റായിരിക്കും സിനിമ സമ്മാനിക്കുക എന്നതിന്റെ സൂചന തരുന്നതാണ് ട്രെയിലർ. പേരിലെപ്പോലെ ഒരു കുതിരയും ഇതിൽ പ്രധാനകഥാപാത്രമായി വരുന്നുണ്ട്. സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന ഫഹദിലും കല്യാണിയിലും തുടങ്ങി കുതിരപ്പുറത്തിരിക്കുന്ന ഫഹദിൽ ട്രെയിലർ അവസാനിക്കുമ്പോൾ പശ്ചാത്തലത്തിലുള്ള ഡയലോ​ഗ് ഇങ്ങനെയാണ്: 'ഈ ചാർളി സിനിമയ്ക്കകത്ത് ദുൽഖർ ഒരു കുതിരേടെ പെറകേ ഓടത്തില്ലേ...അന്നേരം റണ്ണറപ്പായ കുതിരയാ ഇത്..'

'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യ്ക്കുശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'യുടെ നിർമാണം ആഷിഖ് ഉസ്മാനാണ്. ഓ​ഗസ്റ്റ് 29ന് ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

 'ഓടും കുതിര ചാടും കുതിര'ട്രെയിലറിൽനിന്ന്
ഓടും കുതിര പോലെ ഫഹദ്,ഒപ്പം കല്യാണിയും രേവതിപിള്ളയും; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്,റിലീസ് ഓ​ഗസ്റ്റ് 29ന്

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ ഈ റൊമാന്റിക് കോമഡിയുടെ ഭാഗമാകുന്നു. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിച്ചു.

എഡിറ്റിങ്- നിധിൻ രാജ് അരോൾ. പ്രൊഡക്ഷൻ ഡിസൈൻ- അശ്വിനി കാലെ, ഗാനരചന- സുഹൈൽ കോയ,ആർട്ട്‌ ഡയറക്ടർ- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം- ഡിസൈനർ മഷർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- നിക്സൻ ജോർജ്, കളറിസ്റ്റ്- രമേശ്‌ സി.പി, ​ പ്രോഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാർ, വിഎഫ്എക്സ് സ്റ്റുഡിയോ- ഡിജിബ്രിക്‌സ്, പിആർഒ- എ.എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫി-രോഹിത് കെ.സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത് മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്.

Related Stories

No stories found.
Pappappa
pappappa.com