'വാഴ' മൂന്നാംഭാ​ഗത്തിലേക്ക്,ഇനി വരുന്നത് പെൺലോകത്തിന്റെ ബയോപിക്

'വാഴ 3' അനൗൺസ്മെന്റ് പോസ്റ്റർ
'വാഴ 3' അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

മ​ല​യാ​ള സി​നി​മ​യി​ൽ ചി​രി​യു​ടെ​യും പു​തു​ത​ല​മു​റ ട്രോ​ളു​ക​ളു​ടെ​യും ​ച​രി​ത്രം കു​റി​ച്ച 'വാ​ഴ' മൂന്നാംഭാ​ഗത്തിലേക്ക് പടർന്നുകയറുന്നു. വാഴ ഫ്രാ​ഞ്ചൈ​സി​യുടെ അടുത്ത ഭാ​ഗം ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമാതാക്കളിലൊരാളുമായ വിപിൻദാസ് ആണ് സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് 'വാ​ഴ 3 – ബ​യോ​പി​ക് ഓ​ഫ് എ ​ബി​ല്യ​ൺ ഗേ​ൾ​സ്'.

മു​ൻ ഭാ​ഗ​ങ്ങ​ൾ ആ​ൺ​പ​ട​യു​ടെ ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ, ഇ​ത്ത​വ​ണ ക​ളം നി​റ​യാ​ൻ വ​രു​ന്ന​ത് പെ​ൺ​പി​ള്ളേ​രാ​ണ് എ​ന്ന​താ​ണ് ടൈ​റ്റി​ൽ ന​ൽ​കു​ന്ന മാ​സ് സൂ​ച​ന. വാഴയുടെ രണ്ടാംഭാ​ഗം 150 കോടി കളക്ഷൻ പിന്നിട്ടതിനു പിന്നാലെയാണ് പുതിയ ഭാ​ഗത്തിന്റെ പ്രഖ്യാപനം വന്നത്.

Must Read
'വാഴ' നട്ട് വിജയത്തിലേക്ക്,സവിൻ ഇനി ​ഗോകുലത്തിനൊപ്പം
'വാഴ 3' അനൗൺസ്മെന്റ് പോസ്റ്റർ

ഓ​രോ ഭാ​ഗ​ത്തി​ലും പു​തി​യ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം 'വാ​ഴ 3'ലും ​തു​ട​രു​ന്നു. വി​പി​ൻ ദാ​സി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ശ്വ​ൻ ശ്രീ​ജി​ത്താ​ണ് 'വാ​ഴ'​യു​ടെ മൂന്നാംഭാ​ഗത്തിൽ ഡ​യ​റ​ക്ട​ർ തൊ​പ്പി അ​ണി​യു​ന്ന​ത്. പു​തുമു​ഖ​ങ്ങ​ളെ​യും പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളെ​യും വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം വി​ശ്വ​ൻ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

'വാഴ 3' അനൗൺസ്മെന്റ് പോസ്റ്റർ
'വാഴ 3' അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്

'എ​ഴു​ത​ണോ, അ​ഭി​ന​യി​ക്ക​ണോ അ​തോ സം​ഗീ​തം ചെ​യ്യ​ണോ? എ​ന്തി​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്' - വിപിൻദാസ് വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ത​ല​മു​റ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക് സി​നി​മ​യി​ലേ​ക്ക് വ​രാ​നു​ള്ള ഏ​റ്റ​വും വ​ലി​യ പ്ലാ​റ്റ്‌​ഫോ​മാ​യി 'വാ​ഴ' മാ​റു​ക​യാ​ണ്. ഇ​പ്പോ​ൾ ആ​രും ബ​യോ​ഡാ​റ്റ​യു​മാ​യി ഓ​ട​ണ്ട. തി​ര​ക്ക​ഥ ലോ​ക്ക് ചെ​യ്ത ശേ​ഷം വ​മ്പ​ൻ 'ഓ​പ്പ​ൺ ഓ​ഡി​ഷ​ൻ' വ​ഴി മാ​ത്ര​മേ പു​തി​യ താ​ര​ങ്ങ​ളെ തെര​ഞ്ഞെ​ടു​ക്കൂ. അ​തു​വ​രെ കു​റ​ച്ച് ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കാ​നാ​ണ് ടീ​മി​ന്‍റെ നി​ർദേ​ശം.

അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിങ് തു​ട​ങ്ങാ​നാ​ണ് പ്ലാ​ൻ. കാ​ത്തി​രി​പ്പ് കു​റ​ച്ചു നീ​ളു​മെ​ങ്കി​ലും, തി​​യറ്റ​റു​ക​ളി​ൽ ചി​രിയുടെ​പൂ​രം തീ​ർ​ക്കാ​ൻ ത​ങ്ങ​ൾ എ​ത്തു​മെ​ന്ന ഉ​റ​ച്ച വാ​ഗ്ദാ​ന​മാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന​ത്.

'വാഴ' പോസ്റ്റർ
'വാഴ' പോസ്റ്റർഅറേഞ്ച്ഡ്

മൂന്നാംഭാ​ഗത്തിന്റെയും തിരക്കഥയും സംഭാഷണം വിപിന്‍ ദാസ് തന്നെയാണ്. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്,സാഹു ഗാരപാട്ടി,ആദര്‍ശ് നാരായണ്‍, ഐക്കൺ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം,പി ആർഒ-എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com