'വാഴ'യ്ക്ക് വളമിട്ട് പ്രേക്ഷകർ; അഞ്ചാംനാള്‍ 79 കോടി നേടി യുവതാരങ്ങള്‍

'വാഴ' പോസ്റ്റർ
'വാഴ' പോസ്റ്റർഅറേഞ്ച്ഡ്
Published on

മലയാള സിനിമയിലെ അപ്രതീക്ഷിത വിപ്ലവമായി മാറുകയാണ് 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്'. താരസിംഹാസനങ്ങളെ വിറപ്പിച്ചുകൊണ്ട്, നാലു സോഷ്യല്‍ മീഡിയ യുവാക്കള്‍ വെള്ളിത്തിരയില്‍ അശ്വമേധം തുടരുകയാണ്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളില്‍ ലോകമെമ്പാടുനിന്നും 79 കോടി രൂപ വാരിക്കൂട്ടിയ ചിത്രം, ബോക്‌സ് ഓഫീസിലെ സകല പ്രവചനങ്ങളെയും കാറ്റില്‍ പറത്തിയിരിക്കുകയാണ്.

Must Read
ബോക്‌സ് ഓഫീസ് 'വാഴ'ത്തോട്ടം; നാലാം ദിവസം 60 കോടി!
'വാഴ' പോസ്റ്റർ

സാധാരണഗതിയില്‍ വലിയ ചിത്രങ്ങള്‍ പോലും വീണടിയുന്ന തിങ്കളാഴ്ച 'വാഴ 2' വമ്പന്‍ കളക്ഷനാണു നേടിയത്. ഇന്ത്യയില്‍നിന്ന് മാത്രം 7.10 കോടി രൂപയാണ് അഞ്ചാം ദിവസം ചിത്രം നേടിയത്. ഇതോടെ മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ 'ഫസ്റ്റ് മണ്‍ഡേ' കളക്ഷന്‍ എന്ന റെക്കോര്‍ഡ് വാഴ സ്വന്തമാക്കി.

'വാഴ' പോസ്റ്റർ
'വാഴ' പോസ്റ്റർഅറേഞ്ച്ഡ്

ലൂസിഫറിനു ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ 'എമ്പുരാന്‍' (10.40 കോടി) മാത്രമാണ് ഈ പട്ടികയില്‍ ഇനി വാഴയ്ക്ക് മുന്നിലുള്ളത്. മോഹന്‍ലാലിന്റെ 'തുടരും', പൃഥ്വിരാജിന്റെ 'ആടുജീവിതം' തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെ പിന്നിലാക്കിയാണ് ഈ കുതിപ്പ്.

'വാഴ' പോസ്റ്റർ
'വാഴ' പോസ്റ്റർഅറേഞ്ച്ഡ്

വിദേശത്തും ചിത്രം തരംഗമായി മാറി. മിഡില്‍ ഈസ്റ്റിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ഓപ്പണിങ് വീക്കെന്‍ഡ് എന്ന നേട്ടം ചിത്രം കൈപ്പിടിയിലൊതുക്കി. യുഎഇയില്‍നിന്നു മാത്രം 2.01 മില്യണ്‍ ഡോളറാണ് ചിത്രം കൊയ്തത്. വടക്കേ അമേരിക്കയിലും ചിത്രം മികച്ച മുന്നേറ്റം തുടരുന്നു. ഇതോടെ ആഭ്യന്തര വിപണിയില്‍ 38.30 കോടിയും വിദേശത്ത് നിന്ന് 40 കോടിയിലധികവും നേടി ആകെ ഗ്രോസ് 79 കോടിയിലെത്തിയിരിക്കുകയാണ്.

Related Stories

No stories found.
Pappappa
pappappa.com