സെലിബ്രിറ്റി ക്രിക്കറ്റ് ലീ​ഗ്: ഉണ്ണിമുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ

ഉണ്ണി മുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ട് കേരള സ്ട്രൈക്കേഴ്സ് ഇറക്കിയ പോസ്റ്റർ
ഉണ്ണി മുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ട് കേരള സ്ട്രൈക്കേഴ്സ് ഇറക്കിയ പോസ്റ്റർഅറേഞ്ച്ഡ്
Published on

ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്(സി.സി.എൽ) നവംബർ മാസം ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാൾ, പഞ്ചാബി, ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി.സി.എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു. ഇത്തവണ പഴയ താരങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.

Must Read
രൺജിപണിക്കർ എന്ന പേര് എന്നോട് ചേർന്ന നാളുകൾ
ഉണ്ണി മുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ട് കേരള സ്ട്രൈക്കേഴ്സ് ഇറക്കിയ പോസ്റ്റർ

നടനും ക്രിക്കറ്റ്താരവുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള അദ്ദേഹത്തിന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകളിലും കളിച്ച പരിചയവും ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുമുള്ള ചെറുപ്പക്കാരനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കൂടിയായ ഉണ്ണിമുകുന്ദൻ-രാജ്കുമാർ സേതുപതി പറഞ്ഞു.

ഉണ്ണിമുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബർ 22ന് പിറന്നാൾ സമ്മാനമായി ഏറെ സന്തോഷത്തോടെയാണ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി ഉണ്ണിമുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഈ ക്യാമ്പിൽ വച്ച് മറ്റു അംഗങ്ങളെ പ്രഖ്യാപിക്കും.

Related Stories

No stories found.
Pappappa
pappappa.com