ആരാണ് ആ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ടയാൾ? പുതിയ 'ബാച്ചിലർ പാർട്ടി'യ്ക്ക് ടൊവിനോയും

'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'വിലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ
'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'വിലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

സംവിധായകന്‍ അമല്‍ നീരദിന്റെ പുതിയ ചിത്രമായ 'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'(D'eux)-ലെ ടൊവിനോ തോമസിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കയ്യില്‍ തോക്കുമായി, ബുള്ളറ്റ് പ്രൂഫ് ജാക്കെറ്റ് ധരിച്ച് നില്‍ക്കുന്ന അദ്ദേഹത്തിന്റെ ആക്ഷന്‍ ലുക്കിലുള്ള പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ തരംഗമായിട്ടുണ്ട്.

Must Read
'നൈറ്റ് ഷോസു'മായി വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി; സംവിധാനം രഞ്ജൻ പ്രമോദ്
'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'വിലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ

നസ്‌ലിന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഷറഫുദിന്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, നദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി എന്നിവരടങ്ങ വലിയൊരു താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 2012-ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ബാച്ചിലര്‍ പാര്‍ട്ടി'യുടെ സീക്വല്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഒറിജിനല്‍ ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തിയത് പോലെയാണ് 'ബാച്ചിലര്‍ പാര്‍ട്ടി 'ദ്യു'വില്‍ ടൊവിനോയുടെ കഥാപാത്രവും എത്തുന്നത് എന്നാണ് സൂചന.

'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'വിലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ
'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'വിലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

നവംബര്‍ 19-ന് ചിത്രം റിലീസ് ചെയ്യും. അമല്‍ നീരദ് പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഉണ്ണി ആര്‍. ആണ്.

Pappappa
pappappa.com