'നൈറ്റ് ഷോസു'മായി വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി; സംവിധാനം രഞ്ജൻ പ്രമോദ്

'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്
Published on: 

2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന, 'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പുറത്ത്. രക്ഷാധികാരി ബൈജു, ഓ ബേബി എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ പ്രമേയം, താരനിര, റിലീസ് എന്നിവയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

Must Read
തമിഴിലും മലയാളത്തിലുമായി രണ്ടു ചിത്രങ്ങൾ പ്രഖ്യാപിച്ച് വേണു കുന്നപ്പിള്ളി
'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് രഞ്ജൻ പ്രമോദ്. 'മീശ മാധവൻ', 'മനസ്സിനക്കരെ', 'അച്ചുവിന്റെ അമ്മ', 'നരൻ' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അദ്ദേഹം മോഹൻലാൽ നായകനായ 'ഫോട്ടോഗ്രാഫർ' എന്ന ചിത്രമൊരുക്കിയാണ് സംവിധായകനായി അരങ്ങേറിയത്. 'രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ രഞ്ജൻ പ്രമോദ്, തുടർന്ന് ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തിയ 'ഒ. ബേബി'യിലൂടെ വ്യത്യസ്തമായ കഥാപരിസരത്തിലുള്ള ത്രില്ലർ അവതരിപ്പിച്ചും ശ്രദ്ധ നേടി.

'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം രഞ്ജൻ പ്രമോദ് ഒരുക്കുന്നു എന്നതാണ് 'നൈറ്റ് ഷോസി'നെ ശ്രദ്ധേയമാക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിനുപുറമേ രചനയും പ്രൊഡക്ഷൻ ഡിസൈനും രഞ്ജൻ പ്രമോദിന്റേതാണ്.

രഞ്ജൻ പ്രമോദ്,വേണു കുന്നപ്പിള്ളി
രഞ്ജൻ പ്രമോദ്,വേണു കുന്നപ്പിള്ളിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിവേക് രാമദേവൻ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ.,ഛായാഗ്രഹണം: അഭിഷേക് ശരവണൻ, സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, ആർട്ട്: നിഖിൽ ചാക്കോ, കോസ്റ്റ്യൂംസ്: റിസ്വാൻ ഖാൻ, മേക്കപ്പ് & ഹെയർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, സൗണ്ട് എഫക്ട്സ് എഡിറ്റർമാർ: രാകേഷ് കെ.എം., പ്രേംശങ്കർ സേതുമാധവൻ, എ.ഡി.ആർ. സൂപ്പർവൈസർ: ജോബിൻ ജയൻ, പ്രൊഡക്ഷൻ റെക്കോഡിങ്: ഷമീർ അഹമ്മദ്, റീ-റെക്കോഡിങ് മിക്സർ: ജിതിൻ ജോസഫ്, കളറിസ്റ്റ്: അർജുൻ മേനോൻ, വി.എഫ്.എക്സ്: ആകാശ് കൃഷ്ണ, പോസ്റ്റർ ഡിസൈൻ: ശ്രീജിത്ത് എൻ., ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൗഗന്ധ് പ്രമോദ്, ഫസ്റ്റ് അസിസ്റ്റന്റ് ക്യാമറാമാൻ: വിജയ് ഭാസ്കർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ്: ബേസിൽ കുഞ്ഞുമോൻ, ക്രിയേറ്റീവ് അസോസിയേറ്റ് ഡയറക്ടർ: സൗരഭ് പ്രമോദ്, പ്രൊഡക്ഷൻ മാനേജർ: നിസാർ എടത്തല, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ സൂപ്പർവൈസർമാർ: അഖിൽ ഷൈലജ ശശിധരൻ, പ്രൊഡക്ഷൻ ഇൻചാർജ്: സിദ്ദിഖ് ഹൈദർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Pappappa
pappappa.com