ജയസൂര്യയും വിനായകനും ബേബി ജീനും;'ടൈറ്റൻസ്' ടൈറ്റിൽ വൈറൽ

'ടൈറ്റൻസ്' ടൈറ്റിൽ പോസ്റ്ററിൽ നിന്ന്
'ടൈറ്റൻസ്' ടൈറ്റിൽ പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ് മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ത നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യയും വിനായകനും. ഇവർക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗർ ബേബി ജീനും. ഇതാണ് 'ടൈറ്റൻസ്'. അഭിനേതാക്കളുടെ ലുക്കും ടൈറ്റിലും ഒരു പാശ്ചാത്യസിനിമയെ ഓർമപ്പെടുത്തുന്നു എന്നു പറഞ്ഞാൽ അതിശയമാവില്ല.

Must Read
ജയസൂര്യയുടെ മിലിട്ടറി ആക്ഷന്‍ ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാൾ' കൊച്ചിയില്‍ തുടങ്ങി
'ടൈറ്റൻസ്' ടൈറ്റിൽ പോസ്റ്ററിൽ നിന്ന്

നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'ടൈറ്റൻസ്' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിക്കഴിഞ്ഞു. 'ഓസ്‌ലർ' എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം.ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്.

'ടൈറ്റൻസ്' ടൈറ്റിൽ പോസ്റ്റർ
'ടൈറ്റൻസ്' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

ഫാന്റസി ഹ്യൂമർ ഴോണറിലാണ് ചിത്രത്തിൻ്റെ അവതരണം. ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രത്തിൻ്റെ ടൈറ്റിലും ഇപ്പോൾ വൈറലായിരിക്കുന്നു. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

'ടൈറ്റൻസ്' നിർമാതാക്കളിലൊരാളായ മിഥുൻമാനുവൽ തോമസ്,ജയസൂര്യ,സംവിധായകൻ പ്രിൻസ് ജോയ് എന്നിവർ
'ടൈറ്റൻസ്' നിർമാതാക്കളിലൊരാളായ മിഥുൻമാനുവൽ തോമസ്,ജയസൂര്യ,സംവിധായകൻ പ്രിൻസ് ജോയ് എന്നിവർഫോട്ടോ-അറേഞ്ച്ഡ്

തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ ,സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണുശർമ്മ, എഡിറ്റിങ്- ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - സുനിൽ സിങ്, സജിത് പി.വൈ, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം - മഹേഷ് പിറവം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ മാനേജർ -നജീർ നസീം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം,ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ- ഫീനിക്സ് പ്രഭു, ഡിസൈൻ- യെല്ലോ ട്രൂത്ത്, സ്റ്റിൽസ് -സുഹൈബ് എസ്.ബി.കെ, പിആർഒ- വാഴൂർജോസ്. ഒക്‌ടോബറിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

Pappappa
pappappa.com