വരുന്നൂ റിലീസ്ഉത്സവം; 'അതിരടിയും' 'കറുപ്പും' തിയേറ്ററുകളിലേക്ക്

അതിരടി, കറുപ്പ് പോസ്റ്റർ
'അതിരടി', 'കറുപ്പ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

ചലച്ചിത്രാസ്വാദകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഈ വാരം ബിഗ് സ്‌ക്രീനില്‍ വന്‍ റിലീസുകള്‍. തമിഴ് താരം സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കറുപ്പും' ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'അതിരടിയും' ഉള്‍പ്പെടെ വമ്പന്‍ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

Must Read
'താടി വടിച്ചാല്‍ കോളജ് കുമാരനാകില്ല'; അതിരടിക്കായി 15 കിലോ കുറച്ച് ബേസില്‍
അതിരടി, കറുപ്പ് പോസ്റ്റർ

അതിരടി (മലയാളം - മെയ് 14)

ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കാമ്പസില്‍ നിരോധിക്കപ്പെട്ട ഒരു പരിപാടി പുനരാരംഭിക്കാന്‍ സാംകുട്ടി എന്ന വിദ്യാര്‍ഥി നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധായകന്‍.

'അതിരടി' പോസ്റ്റർ
'അതിരടി' പോസ്റ്റർഅറേഞ്ച്ഡ്

കറുപ്പ് (തമിഴ്/തെലുങ്ക്-മേയ് 14)

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷന്‍ ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം തൃഷ, ഇന്ദ്രന്‍സ്, സ്വാസിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നീതി നിഷേധിക്കപ്പെടുന്ന ലോകത്ത് മാറ്റങ്ങള്‍ക്കായി ഉദയം ചെയ്യുന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്കില്‍ 'വീരഭദ്രുഡു' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

'കറുപ്പ്' പോസ്റ്റർ
'കറുപ്പ്' പോസ്റ്റർഅറേഞ്ച്ഡ്

സ്വച്ഛന്ദമൃത്യു (മലയാളം - മേയ് 15)

ഏകാന്തതയും വാര്‍ധക്യവും പ്രമേയമാകുന്ന ചിത്രം ഒരു റിട്ടയേഡ് ഹെഡ്മാസ്റ്ററുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഭാര്യയുടെ വേര്‍പാടിനുശേഷം തന്റെ അന്ത്യദിനങ്ങള്‍ സ്വയം തീരുമാനിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ആചാരപരമായ ഒരു ചടങ്ങിലൂടെ ലഭിക്കുന്ന ആത്മീയശാന്തിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണിത്.

'സ്വച്ഛന്ദമൃത്യു' പോസ്റ്റർ
'സ്വച്ഛന്ദമൃത്യു' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ആഖിരി സവാല്‍ (ഹിന്ദി - മേയ് 15)

സഞ്ജയ് ദത്ത് പ്രധാന വേഷത്തിലെത്തുന്ന ഈ പൊളിറ്റിക്കല്‍ ഡ്രാമ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു 'ഇന്റലക്ച്വല്‍ ട്രയലി'ന്റെ കഥയാണ് പറയുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു തീസിസ് നിരസിക്കപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

'ആഖിരി സവാല്‍' പോസ്റ്റർ
'ആഖിരി സവാല്‍' പോസ്റ്റർകടപ്പാട്-ഐഎംഡിബി

പതി പത്നി ഔര്‍ വോ ദോ (ഹിന്ദി - മേയ് 15)

ആയുഷ്മാന്‍ ഖുറാന, സാറ അലി ഖാന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഒരു മുഴുനീള കോമഡി ചിത്രമാണിത്. പ്രയാ​ഗ് രാജിലെ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കൂടാതെ, ജയ് നായകനാകുന്ന തമിഴ് ചിത്രം 'സട്ടെന്ന് മാറുത് വാനിലൈ' എന്ന ചിത്രവും മേയ് 15-ന് തിയേറ്ററുകളില്‍ എത്തും.

'പതി പത്നി ഔര്‍ വോ ദോ' പോസ്റ്റർ
'പതി പത്നി ഔര്‍ വോ ദോ' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഇതിൽ 'അതിരടി'ക്ക് ബുധനാഴ്ച വൈകുന്നേരം 6.30 മുതല്‍ ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ പ്രത്യേക പെയ്ഡ് പ്രീമിയര്‍ ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്. ബേസില്‍ ജോസഫിന്റെ നിര്‍മാണ സംരംഭമായ ചിത്രം ഡോ. അനന്തു എന്റര്‍ടയ്ന്‍മെന്റ്സുമായി ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, സമീര്‍ താഹിര്‍ എന്നിവരും നിര്‍മാണ പങ്കാളികളാണ്.

Pappappa
pappappa.com