തിക്കുറിശ്ശി അവാർഡ്: 'എക്കോ' മികച്ച ചിത്രം, ജോജു നടൻ,ലിജോമോൾ നടി

ജോജു ജോർജ്,ലിജോമോൾ
ജോജു ജോർജ്,ലിജോമോൾഫോട്ടോ-അറേഞ്ച്ഡ്
Published on

തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം നൽകുന്ന ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.

​പ്രധാന പുരസ്‌കാരങ്ങൾ:​മികച്ച ചിത്രം: എക്കോ,​മികച്ച നടൻ: ജോജു ജോർജ് (നാരായണീന്റെ മൂന്ന് ആൺമക്കൾ),മികച്ച നടി: ലിജോ മോൾ (പൊന്മാൻ),മികച്ച സംവിധായകൻ: അരുൺ ബോസ് (മിണ്ടിയും പറഞ്ഞും).

Must Read
ഇന്നത്തെ ഈ ചിരിക്ക് പിന്നിലുണ്ട്, ഇന്നലെ കണ്ണീരും വിയർപ്പും കലർന്നുണ്ടായ ഉപ്പുകടലുകൾ
ജോജു ജോർജ്,ലിജോമോൾ

ബാഹുൽ രമേഷാണ് (എക്കോ)മികച്ചതിരക്കഥാകൃത്ത്. ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നിമിഷ് രവി (ലോക: ചാപ്റ്റർ 1 ചന്ദ്ര)ക്കാണ്. ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി (നരിവേട്ട)സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (തുടരും)ഗായകൻ: ജോബ് കുര്യൻ (എമ്പുരാൻ),ഗായിക: മഞ്ജരി (ഈ വലയം),പശ്ചാത്തല സംഗീതം: മുജീബ് മജീദ് (കളങ്കാവൽ, രേഖാചിത്രം),സ്വഭാവ നടൻ: വിനീത് (എക്കോ),സ്വഭാവനടി: സരിൻ ഷിഹാബ് (രേഖാചിത്രം),സജിൻ ഗോപു (പൊന്മാൻ),മഞ്ജു പിള്ള (പ്രിൻസ് ആന്റ് ഫാമിലി),സ്പെഷ്യൽ ജൂറി പുരസ്‌കാരം: ബിയന മോമിൻ (എക്കോ).

എക്കോ എന്ന സിനിമയുടെ  ഒഫീഷ്യൽ പോസ്റ്റർ
'എക്കോ'പോസ്റ്റർഅറേഞ്ച്ഡ്

വിവിധ വിഭാ​ഗങ്ങളിലെ ജനപ്രിയ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ​ജനപ്രിയ സിനിമ: രേഖാചിത്രം,നടൻ: നിവിൻ പോളി (സർവ്വം മായ),​നടി: റിയാ ഷിബു (സർവ്വം മായ),​സംവിധായകൻ: അഖിൽ സത്യൻ (സർവ്വം മായ). ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Related Stories

No stories found.
Pappappa
pappappa.com