മാനം തെളിഞ്ഞേ,മനസ്സും നിറഞ്ഞേ...; 'തേന്മാവിൻകൊമ്പത്ത്' റീ റിലീസ് ഒക്ടോബർ ഒന്നിന്

'തേന്മാവിൻകൊമ്പത്ത്' റീ റിലീസ് പോസ്റ്റർ
'തേന്മാവിൻകൊമ്പത്ത്' റീ റിലീസ് പോസ്റ്റർകടപ്പാട്-മാറ്റിനി നൗ
Published on

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ എവര്‍ഗ്രീന്‍ ഹിറ്റ് 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക്. ഒക്ടോബര്‍ ഒന്നിന് ചിത്രം ആഗോളതലത്തില്‍ ബിഗ് സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. മാണിക്യനെയും കാര്‍ത്തുമ്പിയെയും ശ്രീകൃഷ്ണനെയും അപ്പക്കാളയെയും വീണ്ടും വെള്ളിത്തിരയില്‍ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍.

Must Read
കല്യാൺ ജൂവലേഴ്സ് പരസ്യത്തിലൂടെ ലിസി വീണ്ടും; സംവിധാനം പ്രിയദർശൻ,സഹതാരം കല്യാണി
'തേന്മാവിൻകൊമ്പത്ത്' റീ റിലീസ് പോസ്റ്റർ

32 വര്‍ഷത്തിനുശേഷം 4കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയുടെ മികവോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഒറിജിനല്‍ പ്രിന്റില്‍ നിന്ന് സ്‌കാന്‍ ചെയ്താണ് ദൃശ്യ-ശ്രവ്യ അനുഭവങ്ങള്‍ ആധുനിക സാങ്കേതികവിദ്യയിലേക്കു മാറ്റിയത്. അക്കാലത്ത് തിയേറ്ററുകളില്‍ സൃഷ്ടിച്ച അതേ അനുഭവം പുതിയ തലമുറയ്ക്കും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസ്റ്റര്‍പീസ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മാറ്റിനി നൗ ആണ് റീമാസ്റ്ററിങ്ങിന് നേതൃത്വം നല്കിയത്.

‘തേന്മാവിൻ കൊമ്പത്ത്‘ റീ റിലീസ് പോസ്റ്റർ
‘തേന്മാവിൻ കൊമ്പത്ത്‘ റീ റിലീസ് പോസ്റ്റർകടപ്പാട്-മാറ്റിനി നൗ

1994-ല്‍ പുറത്തിറങ്ങിയ ചിത്രം രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും വാരിക്കൂട്ടിയിരുന്നു. കെ.വി. ആനന്ദിന്റെ മികച്ച ഛായാഗ്രഹണം, സാബു സിറിളിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍, ബേണി-ഇഗ്‌നേഷ്യസിന്റെ സംഗീതം എന്നിവ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.

‘തേന്മാവിൻ കൊമ്പത്ത്‘  പോസ്റ്ററിൽ ശോഭന
‘തേന്മാവിൻ കൊമ്പത്ത്‘ പോസ്റ്ററിൽ ശോഭനഅറേഞ്ച്ഡ്

മോഹന്‍ലാലും ശോഭനയും തകര്‍ത്താടിയ ചിത്രത്തില്‍ നെടുമുടി വേണു, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ പ്രതിഭകളുടെ വന്‍ താരനിരയും അണിനിരന്നിരുന്നു. ഗ്രാമീണ പശ്ചാത്തലവും തമാശകളും പാട്ടുകളും കോര്‍ത്തിണക്കിയ ഈ പ്രിയദര്‍ശന്‍ ചിത്രം തിയേറ്ററുകളില്‍ വീണ്ടും വലിയ തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

Pappappa
pappappa.com