കല്യാൺ ജൂവലേഴ്സ് പരസ്യത്തിലൂടെ ലിസി വീണ്ടും; സംവിധാനം പ്രിയദർശൻ,സഹതാരം കല്യാണി

കല്യാൺ ജൂവലേഴ്സ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രിയദർശൻ,ലിസി,കല്യാണി പ്രിയദർശൻ,പ്രഭു എന്നിവർ
കല്യാൺ ജൂവലേഴ്സ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രിയദർശൻ,ലിസി,കല്യാണി പ്രിയദർശൻ,പ്രഭു എന്നിവർഫോട്ടോ-അറേഞ്ച്ഡ്
Published on: 

38വർഷത്തിനു ശേഷം ലിസി പ്രിയദർശന്റെ ക്യാമറയ്ക്ക് മൂന്നിലേക്ക് നടന്നുവന്നു. കൂടെ അഭിനയിക്കുന്നവരിലൊരാൾ ലിസിയെ പുണർന്നു. അത് കല്യാണി പ്രിയദർശനായിരുന്നു. മുന്നുപതിറ്റാണ്ടിന്റെ ഇടവേള കഴിഞ്ഞ് ലിസി അഭിനയത്തിലേക്ക് വീണ്ടുമെത്തുമ്പോൾ സംവിധായകനായി പ്രിയദർശൻ,സഹതാരമായി കല്യാണി. കല്യാൺ ജൂവലേഴ്സിന്റെ പുതിയ പരസ്യ ചിത്രം അത്യപൂർവതകളുടെ സം​ഗമമായി.

കല്യാൺ ജൂവലേഴ്സ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ലിസിക്ക് നിർ​ദേശങ്ങൾ നല്കുന്ന പ്രിയദർശൻ
കല്യാൺ ജൂവലേഴ്സ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ലിസിക്ക് നിർ​ദേശങ്ങൾ നല്കുന്ന പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്

1988-ൽ 'ചിത്രം' എന്ന സിനിമയിലാണ് ലിസി അവസാനമായി പ്രിയന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്നത്. 1991 ഓടെ, പ്രിയനുമായുള്ള വിവാഹശേഷം മലയാളസിനിമയിൽ നിന്ന് ഏതാണ്ട് പൂർണമായി വിടവാങ്ങിയ ലിസി പിന്നീട് 2018-ൽ ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചു. പിന്നീട് അഭിനയരം​ഗത്തുനിന്ന് അപ്രത്യക്ഷയായി.

 കല്യാൺ ജൂവലേഴ്സ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ലിസി
കല്യാൺ ജൂവലേഴ്സ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ലിസിഫോട്ടോ-അറേഞ്ച്ഡ്

അഭിനയത്തിലേക്കുള്ള ലിസിയുടെ തിരിച്ചുവരവിനു കൂടി വേദിയായി മാറി കല്യാൺ ജൂവലേഴ്സ് പരസ്യചിത്രം. അതാകട്ടെ ഭർത്താവിനും മകൾക്കുമൊപ്പമെന്ന പ്രത്യേകതകൂടിയുണ്ട്. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ലിസിക്കും കല്യാണിക്കും പുറമേ തമിഴക സൂപ്പർതാരം പ്രഭുവും പരസ്യ ചിത്രത്തിലുണ്ട്.

Pappappa
pappappa.com