കേരളരാഷ്ട്രീയത്തിന്റെ കഥയുമായി 'ദ് കോമ്രേഡ്' വരുന്നു

കേരളരാഷ്ട്രീയം പശ്ചാത്തമാക്കിയൊരുങ്ങുന്ന 'ദ് കോമ്രേഡ്' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ
'ദ് കോമ്രേഡ്' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്
Published on

കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷത്തെ സംഭവ വികാസങ്ങൾ പ്രമേയമാക്കി സിനിമ വരുന്നു. 'ദ് കോമ്രേഡ്' എന്നുപേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട് വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡിൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നു.

Must Read
കാമ്പസ് പ്രണയവുമായി 'പ്രേംപാറ്റ' വരുന്നു
കേരളരാഷ്ട്രീയം പശ്ചാത്തമാക്കിയൊരുങ്ങുന്ന 'ദ് കോമ്രേഡ്' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. രചനയും സംവിധാനവും നിർവഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. മലയാളത്തിൽ ഇറങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തതയുള്ള ജോണറിലാണ് 'ദ് കോമ്രേഡ്' ഒരുക്കുന്നതെന്നും പ്രേക്ഷകന് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന സിനിമയായിരിക്കും ഇതെന്നും സംവിധായകൻ തോമസ് കുട്ടി പറഞ്ഞു.

കേരളരാഷ്ട്രീയം പശ്ചാത്തമാക്കിയൊരുങ്ങുന്ന 'ദ് കോമ്രേഡ്' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു
'ദ് കോമ്രേഡ്' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നുഅറേഞ്ച്ഡ്

മലയാളത്തിലെ പത്തോളം മുഖ്യധാര അഭിനേതാക്കളും മറ്റു പ്രഗത്ഭരായ താരങ്ങളും അണിനിരക്കുന്ന ചിത്രമായിരിക്കും 'ദ് കോമ്രേഡ്' എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. ചിത്രത്തിന്റെ താരങ്ങളുടെയും മറ്റു സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പ്രേക്ഷകരിലെത്തിക്കുമെന്ന് വാട്ടർമാൻ ഫിലിംസ് അറിയിച്ചു.

Related Stories

No stories found.
Pappappa
pappappa.com