

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന കാമ്പസ് പ്രണയകഥ 'പ്രേംപാറ്റ'യുടെ ടൈറ്റിൽ പുറത്തിറങ്ങി. കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്. പ്രേക്ഷകശ്രദ്ധ ആകർഷിച്ച ആയിഷയ്ക്കും, ഇ.ഡി യ്ക്കും ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമ സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് നിർമ്മിക്കുന്നത്. പുതിയ പ്രൊഡക്ഷൻ ഹൗസ് 'സ്റ്റുഡിയോ ഔട്ട്സൈഡെഴ്സി'ന്റെ ലോഞ്ചും ചടങ്ങിൽ നടന്നു. ലിജീഷ് കുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവിരുന്നോടെ ആരംഭിച്ച ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ രഞ്ജിനി ഹരിദാസ് ചിത്രത്തിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തി. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിലെ നായിക ബംഗാളിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി. പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്,മംമ്ത മോഹൻദാസ്, രാജേഷ് മാധവൻ,സഞ്ജു ശിവ്റാം, ഇർഷാദ്, സുജിത് ശങ്കർ തുടങ്ങി താരങ്ങളുടെ വലിയ നിര തന്നെയുണ്ട്.
സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന 'പ്രേംപാറ്റ'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. നരൻ, പുലിമുരുകൻ, മല്ലുസിങ്,രാമലീല,തുടരും പോലെയുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ ഷാജികുമാറാണ് ഛായാഗ്രഹണം. അങ്കിത് മേനോന്റെ സംഗീതത്തിന് പാട്ടുകൾ എഴുതുന്നത് മുഹ്സിൻ പരാരിയും, സുഹൈൽ എം കോയയുമാണ്.
പ്രേമലു,സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വർഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. 'ലോക:'യിലെ വില്ലനിൽ നിന്ന് സാൻഡി മാസ്റ്റർ ഈ സിനിമയിലൂടെ വീണ്ടും കൊറിയോഗ്രാഫറാകുന്നു. 'മാർക്കോ'ക്ക് ശേഷം കലൈ കിങ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും 'പ്രേംപാറ്റ'ക്കുണ്ട് .
പ്രൊഡക്ഷൻ ഡിസൈനർ- ഇന്ദുലാൽ കാവീട്, കോസ്റ്റ്യൂം- സമീറ സനീഷ്, സൗണ്ട് ഡിസൈനർ- വിഷ്ണു സുജാതൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ്- സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് നന്ദിപുലം, എസ്എഫ്എക്സ്- ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ്- ശ്രീക് വാര്യർ. പിആർഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്സ്- യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പബ്ലിസിറ്റി- മാഡിസം ഡിജിറ്റൽ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.