​'ഗരുഡനു'ശേഷം ക്യാമ്പസ് കഥ; സുരേഷ് ഗോപി - ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വീണ്ടും

​'ഗരുഡനു'ശേഷം ക്യാമ്പസ് കഥ; സുരേഷ് ഗോപി - ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വീണ്ടും
Published on

സൂപ്പർ ഹിറ്റ് ചിത്രമായ 'ഗരുഡന്' ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിങ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു.

16-25 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് മുന്‍ഗണന. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിൽ ഓഡിഷൻ ഉണ്ടായിരിക്കും. താല്പര്യമുള്ളവർ പ്രൊഫൈൽ +91 9074570573 എന്ന നമ്പറിലേക്ക് അയക്കുക. അവസാന തീയതി ആ​ഗസ്റ്റ് 15.

Must Read
തമിഴും മലയാളവും അറിയാമോ?; മമ്മൂട്ടി കമ്പനിയുടെ പത്താമത്തെ ചിത്രത്തിൽ നായികയാകാം
​'ഗരുഡനു'ശേഷം ക്യാമ്പസ് കഥ; സുരേഷ് ഗോപി - ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വീണ്ടും

സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് കാസ്റ്റിങ് കോളിൽ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ 40 വർഷത്തെ തന്റെ സിനിമ ജീവിതത്തിൽ സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കും ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനെയും മറ്റ് അണിയറപ്രവർത്തകരെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ കാസ്റ്റിങ് കോളിൽ പങ്കുവെച്ചിട്ടില്ല. ഓണത്തിന് ശേഷം ചിത്രീകരണം തുടങ്ങുന്ന സിനിമ 2027 വിഷു റിലീസായി തിയേറ്ററുകളിലെത്തും.

Pappappa
pappappa.com