അഞ്ചാഴ്ച പിന്നിട്ട് എബ്രിഡ് ഷൈനിന്റെ 'സ്പാ'; അഭിനന്ദനം ചൊരിഞ്ഞ് സിനിമാലോകം

'സ്പാ' ഫസ്റ്റ് ലുക്ക് പോസ്റ്റർ,എബ്രിഡ് ഷൈൻ
'സ്പാ' ഫസ്റ്റ് ലുക്ക് പോസ്റ്റർ,എബ്രിഡ് ഷൈൻഫോട്ടോ-അറേഞ്ച്ഡ്,വിക്കിപ്പീഡിയ
Published on

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'സ്പാ' എന്ന മലയാളം സിനിമ റിലീസ് ആയിട്ട് അഞ്ചാമത്തെ ആഴ്ച പിന്നിടുന്നു. ഒരു അഡൾട്ട് കോമഡി സിനിമ എന്നതിനപ്പുറം സമൂഹത്തിന്റെ കാരിക്കേച്ചർ കണ്ണാടി എന്ന നിലക്കാണ് 'സ്പാ' വായിക്കപ്പെട്ടത്. 'സ്പാ'യെക്കുറിച്ച് സിനിമാമേഖലയിലെ പ്രമുഖർ പങ്കുവച്ച അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്.

Must Read
സ്പായിൽ നിന്ന് കേൾക്കാം 'ഹൃദയവതി,പ്രണയവതി...' ​ഗാനം
'സ്പാ' ഫസ്റ്റ് ലുക്ക് പോസ്റ്റർ,എബ്രിഡ് ഷൈൻ

കുക്കു പരമേശ്വരൻ പറഞ്ഞത് ഇങ്ങനെ: 'എബ്രിഡ് നമ്മൾ തമ്മിൽ 'സ്പാ' സിനിമയുടെ എഴുത്തു നടക്കുമ്പോൾ ചർച്ച ചെയ്തത് ഇന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഓർത്തെടുക്കുന്നു. പറയാതെ വയ്യ. നിങ്ങൾ അത് സാക്ഷാത്കരിച്ചു. എന്റെ പ്രതീക്ഷകളെയും ആശങ്കകളെയും നിങ്ങൾ മറി കടന്നു. സ്പാ നിർബന്ധമായും കാണേണ്ട സിനിമയാണ്. മനുഷ്യസ്വഭാവത്തിന്റെ ആഴത്തിലുള്ള മറച്ചു വച്ച സത്യങ്ങളെ ധൈര്യത്തോടെ തുറന്നു കാട്ടുന്ന അനുഭവം. മൂടുപടത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന കപട മൂല്യങ്ങളുടെ തുറന്നു കാട്ടൽ. അഭിനേതാക്കളെക്കുറിച്ച് സംസാരിച്ചാൽ അഭിമാനത്തോടെ ഞാൻ പറയും, മലയാള സിനിമയിലെ മികച്ച പ്രതിഭകളുടെ തുടർച്ച ഇന്നുമുണ്ട്. തെളിവ് വേണമെങ്കിൽ സ്പാ എന്ന സിനിമ കാണുക. ഓരോ കഥാപാത്രത്തെയും അതിശയകരമായ രീതിയിൽ അഭിനേതാക്കൾ തിരശീലയിലെത്തിച്ചിരിക്കുന്നു.'

'സ്പാ' സക്സസ് പോസ്റ്റർ
'സ്പാ' സക്സസ് പോസ്റ്റർഅറേഞ്ച്ഡ്

'ആക്ഷൻ ഹീറോ ബിജു എന്ന സിനിമ മുതൽക്ക് എബ്രിഡ് ഷൈനിനെയും അദ്ദേഹത്തിന്റെ സിനിമകളെയും ശ്രദ്ധിക്കുന്നുണ്ട്. സ്പാ സങ്കീർണ്ണവും, ഹിപ്പൊക്രസിയെക്കുറിച്ചു സംസാരിക്കുന്നതുമാണ്. സംഭാഷണങ്ങൾ നർമം ഉള്ളതാണ്, ദാർശനികം ആണ്. എബ്രിഡ് ഷൈനിനെ മനോഹരമായ ഈ ചിത്രം എടുത്തതിനു ഞാൻ അഭിനന്ദിക്കുന്നു.-'-സം​ഗീതസംവിധായകൻ ജെറി അമൽദേവിന്റെ വാക്കുകൾ.

'കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മലയാള സിനിമയിൽ വന്ന ഏറ്റവും കൂർമമായ സാമൂഹിക ആഖ്യാനങ്ങളിൽ ഒന്നാണ് 'സ്പാ.' ഇത് ലൈംഗികതയെക്കുറിച്ചല്ല, മറിച്ച് കപടത, ആഗ്രഹങ്ങൾ, നമ്മൾ നടിക്കുന്ന വ്യക്തിത്വവും യഥാർത്ഥത്തിൽ നമ്മൾ ആരാണെന്നതും തമ്മിലുള്ള അന്തരം എന്നിവയെക്കുറിച്ചാണ് പറയുന്നത്.'- അഖിൽ പിള്ള കുറിച്ചു.

'സ്പാ'റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'സ്പാ'റിലീസ് അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്

കാണികൾ തിങ്ങിനിറഞ്ഞ തീയറ്ററിൽ ഇരുന്ന് 'സ്പാ' പൊട്ടിച്ചിരിച്ചു കാണാൻ പറ്റിയതിന്റെ സന്തോഷമാണ് ക്യാമറാമാൻ സുജിത്ത് വാസുദേവ് പങ്കുവെച്ചത്. കുറേയധികം ചിരിപ്പിച്ചതിന് അദ്ദേഹം നന്ദിയും പറയുന്നു. 'ഒരു ഫൺ റൈഡ് മൂവി' എന്നാണ് സംഗീതസംവിധായകൻ കൈലാസ് മേനോൻ 'സ്പാ ' യെ വിശേഷിപ്പിച്ചത്. 'എല്ലാ വിഭാഗം ആളുകൾക്കും കാണാൻ പറ്റുന്നതാണെന്ന് പറയുന്നില്ല. എങ്കിലും കാണേണ്ടതാണ് ഈ സിനിമ' എന്നും അദ്ദേഹം പറയുന്നു.

'റിലാക്സ്ഡ് ആക്കുന്ന സിനിമ. പ്രത്യേകിച്ച് കൂട്ടുകാർക്കൊപ്പം ഇരുന്ന് കണ്ട് ചിരിച്ച് ആസ്വദിക്കാൻ പറ്റുന്ന ചിത്രം. മാത്തച്ചായന്റെ കോമഡി ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഒരു ഡിസ്കഷൻ ആയി മാറിയിരുന്നു. എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ മറ്റൊരു മാജിക് എന്നും വിശേഷിപ്പിക്കാം ഈ ചിത്രത്തെ.'- നടി ദുർഗ കൃഷ്ണ ഇങ്ങനെ കുറിച്ചു.

'ചിരിച്ചുകൊണ്ട് തുടങ്ങാം ചിരിച്ചുകൊണ്ട് അവസാനിപ്പിക്കാം എബ്രിഡ് ഷൈന്റെ സ്പാ...' ഷെറിൻ വർഗീസിന്റെ അഭിപ്രായം. 'മലയാള സിനിമയിലെ ഒരു റെയർ എ റേറ്റഡ് ഹ്യൂമർ മൂവി.. കാണാൻ വന്ന പ്രേക്ഷകരിൽ സ്ത്രീകളാണ് കൂടുതൽ ആസ്വദിച്ചത്, ചിരിച്ചത്. അത് എന്താണെന്ന് അറിയാൻ നിങ്ങളും ചിത്രം കാണണം'-നടി രാധ ഗോമതി പറയുന്നു.

'സ്പാ' ടൈറ്റിൽ പോസ്റ്റർ
'സ്പാ' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

'ഡെപ്ത്തുള്ള രീതിയിൽ എഴുതി ഉണ്ടാക്കിയ കഥാഗതി' എന്നാണ് ഛായാ​ഗ്രാഹകൻ വിപിൻ മോഹൻ ചിത്രത്തെ വിശേഷിപ്പിച്ചത്. 'പടം പറഞ്ഞുവെക്കുന്ന പൊളിറ്റിക്സ് നീറ്റ് ആൻഡ് ക്ലീൻ ആണ്. Perfectly sharp... Playful troll on society...' അരുൺ ബോസിന്റെ വാക്കുകൾ. 'താരങ്ങളുടെ തകർപ്പൻ പ്രകടനം.. Pure comic gold' എന്ന് സംവിധായകൻ നിതിൻ രഞ്ജി പണിക്കരും സ്പായെ പറ്റി അഭിപ്രായപ്പെട്ടു. 'Well crafted film..'ഗംഭീര വിഷ്വൽസ് നൽകിയതിന് ക്യാമറാമാൻ സ്വരൂപ് ഫിലിപ്പിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകിക്കൊണ്ട് നടൻ ശങ്കർ മോഹൻദാസ് കുറിച്ചു.'

സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്നാണ് 'സ്പാ'യുടെ നിർമാണം. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Related Stories

No stories found.
Pappappa
pappappa.com