സ്പായിൽ നിന്ന് കേൾക്കാം 'ഹൃദയവതി,പ്രണയവതി...' ​ഗാനം

'സ്പാ' വീഡിയോ ​ഗാനത്തിന്റെ പോസ്റ്റർ
'സ്പാ' വീഡിയോ ​ഗാനത്തിന്റെ പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'സ്പാ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ, മിൻമിനി എന്നിവർ ആലപിച്ച 'ഹൃദയവതി,പ്രണയവതി...'എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഫെബ്രുവരി 12ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ രചനയും എബ്രിഡ് ഷൈനാണ്.

Must Read
എബ്രിഡ് ഷൈനിന്റെ 'സ്പാ' ഫെബ്രുവരി 12ന് തുറക്കും
'സ്പാ' വീഡിയോ ​ഗാനത്തിന്റെ പോസ്റ്റർ

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ, മേജർ രവി, സജിമോൻ പാറയിൽ, എബി, ഫെബി,ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതിനൊക്കെ പുറമേ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി ചിത്രത്തിൽ പ്രത്യക്ഷപ്പെടും.

'സ്പാ' വീഡിയോ ​ഗാനത്തിന്റെ പോസ്റ്റർ
'സ്പാ' വീഡിയോ ​ഗാനത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്

ഒരു സ്പാ സെൻ്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ ' എന്ന ടാഗ് ലൈനോടുകൂടിയാണ് പുറത്തിറങ്ങിയത്. സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.

സംഗീതം-ഇഷാൻ ഛബ്ര,ഗാനരചന-ബി.കെ ഹരിനാരായണൻ,സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്,എഡിറ്റർ-മനോജ്.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ,ഫൈനൽ മിക്സ്- എം ആർരാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്-ശ്രീ ശങ്കർ,പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം,കോസ്റ്റ്യൂംസ്- ഡിസൈൻ സുജിത്ത് മട്ടന്നൂർ.മേക്കപ്പ്-പി വി ശങ്കർ,സ്റ്റണ്ട്-മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ-ആർച്ച എസ്.പാറയിൽ,ഡി ഐ-ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ,സ്റ്റിൽസ്-നിദാദ് കെ എൻ,വിഎഫ്എക്സ്- മാർജാര,പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,പിആർഒ-മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്.

പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ 'സ്പാ' വേൾഡ് വൈഡായി സൈബർ സിസ്റ്റം ഓസ്ട്രേലിയ റിലീസ് ചെയ്യുമ്പോൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്പാറയിൽ ആന്റ് വൈറ്റ് ചാരിയറ്റ് റിലീസ് ചെയ്യുന്നു.

Related Stories

No stories found.
Pappappa
pappappa.com