
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡി (SIIMA)ന്റെ രണ്ടാം ദിവസം ദക്ഷിണേന്ത്യന്‍ സിനിമയുടെ തിളക്കമാര്‍ന്ന കേന്ദ്രമായി ദുബായ് നഗരം. തമിഴ്, മലയാളം സിനിമകളിലെ മികച്ച പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച ചടങ്ങില്‍ ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങിയ 'ആടുജീവിതം' പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയ്ക്ക് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നതും.
'ആടുജീവിത'ത്തിലെ നജീബിനെ അഭ്രപാളിയില്‍ അനശ്വരമാക്കിയ പൃഥ്വിരാജ് ആണ് മികച്ച നടന്‍. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ വിസ്മയാഭിനയത്തിന് ഉര്‍വശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാര ജേതാക്കൾ(മലയാളം)
ചിത്രം: മഞ്ഞുമ്മൽ ബോയ്സ്
സംവിധായകന്‍: ബ്ലെസി (ആടുജീവിതം)
നടന്‍: പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)
നടി: ഉര്‍വശി (ഉള്ളൊഴുക്ക്)
ഹാസ്യതാരം: ശ്യാം മോഹന്‍ (പ്രേമലു)
വില്ലന്‍: ജഗദീഷ് (മാര്‍ക്കോ)
ക്രിട്ടിക്സ് ചോയ്സ് മികച്ച നടന്‍: ഉണ്ണി മുകുന്ദന്‍
ക്രിട്ടിക്സ് ചോയ്സ് മികച്ച നടി: പാർവതി(ഉള്ളൊഴുക്ക്)
നവാഗത സംവിധായകന്‍: ജോജു ജോര്‍ജ് (പണി)
സഹനടൻ:വിജയരാഘവൻ(കിഷ്കിന്ധാകാണ്ഡം)
സഹനടി:അഖില ഭാർഗവൻ(പ്രേമലു)
ഗാനരചന-സുഹൈൽ കോയ(പ്രേമലു)
സംഗീതസംവിധാനം-ദിബു നൈനാൻ തോമസ്(എആർഎം)
പുതുമുഖ നടന്‍: കെ.ആര്‍. ഗോകുല്‍ (ആടുജീവിതം)
നവാഗത നടി: നേഹ നസ്നീന്‍ (ഖല്‍ബ്)
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം, ഉള്ളൊഴുക്ക്)
ഗായിക: വൈക്കം വിജയലക്ഷ്മി (എആര്‍എം)
ഗായകന്‍: കെ.എസ്. ഹരിശങ്കര്‍ (എആര്‍എം)
തമിഴില്‍ അമരന്‍ എന്ന ചിത്രം പുരസ്‌കാരനേട്ടത്തില്‍ തിളങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും അമരന്‍ നേടി. പൂര്‍ണ പട്ടിക:
ചിത്രം: അമരന്‍
സംവിധായകന്‍: രാജ്കുമാര്‍ പെരിയസാമി (അമരന്‍)
നടി: സായ് പല്ലവി (അമരന്‍)
ഹാസ്യതാരം: ബാല ശരവണന്‍
വില്ലന്‍: അനുരാഗ് കശ്യപ് (മഹാരാജ)
ക്രിട്ടിക്‌സ് ചോയ്‌സ് നടന്‍: കാര്‍ത്തി (മെയ്യഴകന്‍)
ക്രിട്ടിക്സ് ചോയ്‌സ് നടി: ദുഷാര
പുതുമുഖതാം: ഹരീഷ് കല്യാണ്‍