
2025ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (SIIMA) പ്രഖ്യാപിച്ചു. തെലുങ്ക്, കന്നഡ ചലച്ചിത്ര വിജയികളെയാണ് പ്രഖ്യാപിച്ചത്. അല്ലു അര്‍ജുന്‍ ആണ് മികച്ച നടന്‍. രശ്മിക മന്ദാന മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. കൽക്കിയിലെ പ്രകടനത്തിലൂടെ മലയാളിതാരം അന്ന ബെന്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടി. ഗൗരി, കല്‍ക്കി 2898 എഡി, പുഷ്പ 2: ദി റൂള്‍ തുടങ്ങിയ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ നേടിയ കല്‍ക്കി 2898 എഡി പുരസ്കാരപ്പട്ടികയിൽ ശ്രദ്ധേയസാന്നിധ്യമായി.
പുഷ്പ 2-വിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുനും രശ്മിക മന്ദാനയും അവാര്‍ഡിന് അര്‍ഹരായത്. മികച്ച സംവിധായകന്‍ സുകുമാര്‍ (പുഷ്പ 2: ദി റൂള്‍).
പുരസ്കാരജേതാക്കൾ (തെലുങ്ക്)
നടന്‍: അല്ലു അര്‍ജുന്‍ (പുഷ്പ 2: ദി റൂള്‍)
നടി: രശ്മിക മന്ദാന (പുഷ്പ)
സംവിധായകന്‍: സുകുമാര്‍ (പുഷ്പ)
ചിത്രം: കല്‍ക്കി 2898 എഡി
വില്ലന്‍: കമല്‍ഹാസന്‍ (കല്‍ക്കി 2898 എഡി)
സഹനടന്‍: അമിതാഭ് ബച്ചന്‍ (കല്‍ക്കി)
സഹനടി: അന്ന ബെന്‍ (കല്‍ക്കി)
ഹാസ്യനടന്‍: സത്യ (മാതു വദലര-2)
ഛായാഗ്രാഹകന്‍: രത്‌നവേലു (ദേവര)
സംഗീതസംവിധായകന്‍: ദേവി ശ്രീ പ്രസാദ് (പുഷ്പ)
ഗാനരചയിതാവ്: രാമജോഗയ്യ ശാസ്ത്രി (ചുറ്റമല്ലെ - ദേവര)
പുരസ്കാരജേതാക്കൾ (കന്നഡ)
നടന്‍: സുദീപ്
നടി: ആഷിക രംഗനാഥ്
ചിത്രം: കൃഷ്ണം പ്രണയ സഖി
സംവിധായകന്‍: ഉപേന്ദ്ര കുമാര്‍
സംഗീത സംവിധായകന്‍: ബി അജനീഷ് ലോക്‌നാഥ്
ഹാസ്യനടന്‍: ജാക്ക് സിങ്കം (ഭീമ)
നവാഗത സംവിധായകന്‍: സന്ദീപ് സുങ്കദ് (ശാഖക്കാരി)
നവാഗത നടന്‍: സമര്‍ജിത് ലങ്കേഷ് (ഗൗരി)
പുതുമുഖ നടന്‍: സന്യ അയ്യര്‍ (ഗൗരി)
പുതുമുഖ നടി: അങ്കിത അമര്‍
ഛായാഗ്രാഹകന്‍- ശ്രീവത്സന്‍ സെല്‍വരാജന്‍
ഗായിക: ഐശ്വര്യ രംഗരാജന്‍
ഗാനരചയിതാവ്: വി നാഗേന്ദ്ര പ്രസാദ്
ഗായകന്‍: ജാസ്‌കരന്‍ (കമ്മിറ്റി കുറോളു)