ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ; 3-ാം ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി

ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ പ്രധാനതാരങ്ങളായ ഷറഫുദ്ദീനും അലൻ ബിൻ സിറാജും
ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ പ്രധാനതാരങ്ങളായ ഷറഫുദ്ദീനും അലൻ ബിൻ സിറാജുംഫോട്ടോ-അറേഞ്ച്ഡ്
Published on

ടൊവിനോ തോമസിനെ നായകനായ 'നരിവേട്ട'യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3ന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. ചിത്രത്തിൽ ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിലെത്തുന്നു.

Must Read
'അന്നദാനം:പി.മുഹമ്മദ് കുട്ടി,വിശാഖം';ആ ചിത്രം മരുത്തോർവട്ടം ധന്വന്തരിക്ഷേത്രത്തിലേത്
ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ പ്രധാനതാരങ്ങളായ ഷറഫുദ്ദീനും അലൻ ബിൻ സിറാജും

മൈസൂരിലെ പുരാതനമായ അലോക പാലസ്സിൽ നടന്ന പൂജ ചടങ്ങിൽ, നിർമാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ജിതേഷ് എസ്. റാമിൻ്റെ മാതാവ് ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമം നിർവഹിച്ചു. നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പ് നൽകി.

ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ വൈശാഖ് സി വടക്കേവീടാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു സി സുശീലൻ. മറ്റു അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ 'കോളേജ് മുക്ക്' എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

ഒരു ഫാമിലി കോമഡി എൻ്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ : വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ

Pappappa
pappappa.com