ഷെയ്ൻ നി​ഗം ചിത്രം തുടങ്ങി; താരനിരയിൽ സത്യരാജും ജോൺ കൊക്കനും ഫർഹാൻ ഫാസിലും

'ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2'പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2'പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്
Published on: 

ഷെയ്ൻ നിഗത്തിന്റെ പുതിയ ചിത്രത്തിന് യേർക്കാട്ട് പരമ്പരാഗത പൂജാചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ രണ്ടാമത്തെ നിർമാണ സംരംഭമായ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. നിലവിൽ 'ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Must Read
കച്ചവടക്കാർക്ക് പണം നല്‍കിയില്ല: 'അജ:സുന്ദരി' നിര്‍മാതാക്കള്‍ക്കെതിരെ പരാതി
'ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2'പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

ഷെയ്ൻ നിഗത്തിനൊപ്പം സത്യരാജ്, ജോൺ കൊക്കൻ, ഫർഹാൻ ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ശ്രദ്ധേയരായ അഭിനേതാക്കളുടെ ഈ കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ കൗതുകമുണർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പേര്, കഥ, കൂടുതൽ താരങ്ങൾ തുടങ്ങിയ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും.

പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ ഷെയ്ൻ നി​ഗവും ആഷിഖ് അബുവും ചേർന്ന് ദീപം തെളിയിക്കുന്നു
പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ ഷെയ്ൻ നി​ഗവും ആഷിഖ് അബുവും ചേർന്ന് ദീപം തെളിയിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

ശ്യാം സൂര്യ സംവിധാനം ചെയ്യുന്ന ചിത്രം വിശാൽ വിൻസെന്റ് ടോണിയാണ് ട്രൂ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്നത്. 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിനു പിന്നിലുള്ള നിർമാണസംഘം ഒരുക്കുന്ന പുതിയ ചിത്രമാണിത്. എം. കണ്ണൻ, ജോൺ കൊക്കൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

'ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2' പൂജാചടങ്ങിൽ ആദ്യക്ലാപ്പ് നൽകുന്നു
'ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2' പൂജാചടങ്ങിൽ ആദ്യക്ലാപ്പ് നൽകുന്നുഫോട്ടോ-അറേഞ്ച്ഡ്

ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം- അജനീഷ് ലോക്നാഥ്. എഡിറ്റിങ്- ശ്രീജിത്ത് സാരംഗ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്. ശിവകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രജീഷ് കെ.ടി.കെ, ആർട്ട്- വീരമണി ഗണേശൻ, കോസ്റ്റ്യൂം ഡിസൈനർ-എ. കവിത, കോസ്റ്റ്യൂം- മുത്തുൽ ഹഫീസ്,മേക്കപ്പ്-കാർത്തിക് ഹരി,ആക്ഷൻ കൊറിയോ​ഗ്രാഫി- പിസി സ്റ്റണ്ട്,പിആർഒ- റിയാസ് കെ. അഹമ്മദ്, പരസ് റിയാസ്, സ്റ്റിൽസ്- തേനി അൻബു,പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്‌സ്