കച്ചവടക്കാർക്ക് പണം നല്‍കിയില്ല: 'അജ:സുന്ദരി' നിര്‍മാതാക്കള്‍ക്കെതിരെ പരാതി

'അജ:സുന്ദരി' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'അജ:സുന്ദരി' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജോജു ജോർജ്അറേഞ്ച്ഡ്
Published on

ജോജു ജോര്‍ജ്, ലിജോമോള്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു ആന്റണി സംവിധാനം ചെയ്യുന്ന 'അജ:സുന്ദരി' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പ്രാദേശിക വ്യാപാരികള്‍. കോഴിക്കോട് വിലങ്ങാട് നടന്ന ചിത്രീകരണവേളയില്‍ വാങ്ങിയ സാധനങ്ങളുടെ വിലയായി ലക്ഷക്കണക്കിന് രൂപ വ്യാപാരികള്‍ക്ക് നല്‍കാനുണ്ടെന്നാണ് പരാതി.

പച്ചക്കറി, ഇറച്ചി, മുട്ട, പാല്‍ ഉത്പന്നങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ നല്‍കിയ വകയിലാണ് പണം നല്‍കാനുള്ളത്. ഇതില്‍ ക്യാന്‍സര്‍ ബാധിതനായ ആള്‍ നടത്തുന്ന ഇറച്ചിക്കടയില്‍ മാത്രം 120000-ലേറെ രൂപ നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Must Read
തിയേറ്ററുകളില്‍ ഇനി 'നോട്ടുമഴ'; അന്ന ബെന്‍ ചിത്രം 'കോണ്‍സിറ്റി' ജൂണ്‍ 26-ന് റിലീസ്
'അജ:സുന്ദരി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് ആഷിഖ് അബു രംഗത്തെത്തി. വ്യാപാരികളുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും, സാധനങ്ങള്‍ എത്തിക്കാന്‍ കരാറെടുത്തിരുന്ന വടകര സ്വദേശി സജിത് എന്നയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആഷിഖ് അബു അറിയിച്ചു. ഇയാള്‍ക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നതായും എന്നാല്‍ ഇയാള്‍ കച്ചവടക്കാർക്ക് പണം നല്‍കാതെ മുങ്ങുകയായിരുന്നുവെന്നും ആഷിഖ് പറയുന്നു.

ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും, വഞ്ചിക്കപ്പെട്ട കടയുടമകള്‍ക്ക് എത്രയും വേഗം പണം ലഭ്യമാക്കുമെന്നും ആഷിഖ് അബു ഉറപ്പുനല്‍കി.

Pappappa
pappappa.com