വിവാദങ്ങൾക്ക് വിട; 'ഹാൽ' തിയേറ്ററുകളിലേക്ക്, ക്രിസ്മസ് റിലീസ്

ഷെയ്ൻ നിഗം നായകനായ ഹാൽ പോസ്റ്റർ
'ഹാൽ' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഷെയ്ൻ നിഗം നായകനായ 'ഹാൽ' ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിൽ പ്രേക്ഷകരിലേക്ക്. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 'ഒടുവിൽ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേരിൽ ഉയർന്നുകേട്ട വിവാദങ്ങളുടെ വാർത്താ തലക്കെട്ടുകളും പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Must Read
സന്ദീപ് പ്രദീപ് 'കോസ്മിക് സാംസൺ', പത്താം ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ്
ഷെയ്ൻ നിഗം നായകനായ ഹാൽ പോസ്റ്റർ

സിനിമയിലെ ചില രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രദർശനാനുമതി നൽകണമെങ്കിൽ ആറിടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്. എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകളിൽ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു.

ഷെയ്ൻ നിഗം നായകനായ 'ഹാൽ' റിലീസ് പോസ്റ്റർ
'ഹാൽ' റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

ചിത്രത്തിന്‍റെ സംഗീത സംവി​ധാനം: നന്ദഗോപൻ വി. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രോജക്ട് ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രോജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പിആർഒ: വാഴൂര്‍ ജോസ്.

Related Stories

No stories found.
Pappappa
pappappa.com