

മലയാളികൾക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമാണക്കമ്പനിയായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു-കോസ്മിക് സാംസൺ. എക്കോ'യിലൂടെ വിജയനായകനായി മാറിയ സന്ദീപ് പ്രദീപാണ് കോസ്മിക് സാംസൺ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. അഭിജിത് ജോസഫ് ചിത്രം സംവിധാനം ചെയ്യും. 'ജോൺ ലൂതർ' എന്ന ചിത്രത്തിനു ശേഷം അഭിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് നിർമാണം. മലയാളത്തിനുപുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
അഭിഷേക് വസന്തും സംവിധായകൻ അഭിജിത് ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന. ദീപക് ഡി.മേനോനാണ് ക്യാമറ. എഡിറ്റിങ് ചമൻ ചാക്കോ. സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- സൗണ്ട് ഫാക്ടർ, ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആരിഷ് അസ്ലം, പ്രൊഡക്ഷൻ ഡിസൈൻ- ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണൻ, ആർട്ട്- റോസ്മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,കണ്ടന്റ് ഹെഡ്-ലിൻസി വർഗീസ്,മേക്കപ്പ്- ഷാജി പുൽപ്പള്ളി,വിഎഫ്എക്സ്-എഗ് വൈറ്റ് വിഎഫ്ക്സ്,മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്,ഐ വിഎഫ്എക്സ്, പ്രോജക്ട് ഡിസൈൻ-സെഡിൻ പോൾ, കെവിൻ പോൾ പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്ത്സ്,ആനിമേഷൻ-യൂനോയിൻസ്
നേരത്തെ തിരുവോണ ദിനത്തിൽ പ്രമോ വീഡിയോയിലൂടെ ആയിരുന്നു വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് പത്താമത് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സോഫിയാ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് മലയാളികൾക്ക് മിന്നൽ മുരളി, RDX, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുണ്ട്.