
മലയാളികൾക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമാണക്കമ്പനിയായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രം വരുന്നു. 'പടക്കള'ത്തിലൂടെ മലയാളികളുടെ പ്രിയനടനായി മാറിയ സന്ദീപ് പ്രദീപാണ് നായകൻ. സംവിധാനം അഭിജിത് ജോസഫ്. 'ജോൺ ലൂതർ' എന്ന ചിത്രത്തിനു ശേഷം അഭിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രമോ വീഡിയോയിലൂടെ ആണ് തിരുവോണ ദിനത്തിൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് പത്താമത് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
സോഫിയാ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് മലയാളികൾക്ക് മിന്നൽ മുരളി, RDX, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേര്,അഭിനേതാക്കൾ,റിലീസ് തീയതി തുടങ്ങിയ വിശദാംശങ്ങൾ ഉടൻ പുറത്തുവിടും.