ക്യാമ്പസ് കാടുകയറുമ്പോള്‍...; 'കലിംഗ'യുടെ നിഗൂഢ രഹസ്യങ്ങളുമായി ധ്യാന്‍

'സീക്രട്ട് ഓഫ് കലിംഗ' ട്രയിലറിൽ ധ്യാൻശ്രീനിവാസൻ
'സീക്രട്ട് ഓഫ് കലിംഗ' ട്രയിലറിൽ ധ്യാൻശ്രീനിവാസൻസ്ക്രീൻ​ഗ്രാബ്
Published on

യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ വീണ്ടുമൊരു മാസ് മിസ്റ്ററി ഹൊറര്‍ ത്രില്ലറുമായി എത്തുന്നു. ഭീതിയുടെയും ആകാംക്ഷയുടെയും പുതിയൊരു അനുഭവം സമ്മാനിക്കാന്‍ ഒരുങ്ങുന്ന 'സീക്രട്ട് ഓഫ് കലിംഗ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സനീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും സൂപ്പര്‍ നാച്വറല്‍ ഘടകങ്ങളും നാടോടിക്കഥകളും ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്.

Must Read
അതുകൊണ്ട്‌ ധ്യാൻ ശ്രീനിവാസനൊരു പുണ്യാളനാണ്..
'സീക്രട്ട് ഓഫ് കലിംഗ' ട്രയിലറിൽ ധ്യാൻശ്രീനിവാസൻ

ഐറ ഫിലിംസിന്റെ ബാനറില്‍ ബഷീര്‍ വരാന്തരപ്പിള്ളിയും സുല്‍ത്താനും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം വരും ദിവസങ്ങളില്‍ തിയേറ്ററുകളില്‍ വലിയൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കും സമ്മാനിക്കുക. ഒരു കോളേജ് ക്യാമ്പസും അതിനോടു ചേര്‍ന്നുകിടക്കുന്ന കാടുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. പണ്ട് കലിംഗ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഈ മണ്ണിലെ കാടിനുള്ളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കിണറുണ്ട്. ആ കിണര്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളിലേക്കാണ് കഥ വിരല്‍ ചൂണ്ടുന്നത്.

'സീക്രട്ട് ഓഫ് കലിംഗ' ട്രയിലറിൽ നിന്ന്
'സീക്രട്ട് ഓഫ് കലിംഗ' ട്രയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ക്യാമ്പസില്‍ നടക്കുന്ന വിചിത്രവും ഭയപ്പെടുത്തുന്നതുമായ സംഭവങ്ങളില്‍ അപ്രതീക്ഷിതമായി ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രം അകപ്പെടുകയാണ്. തുടര്‍ന്ന് കലിംഗയുടെ ആ പഴയ രഹസ്യങ്ങളുടെ ചുരുളഴിക്കാനും, അവിടെ നിഴലുപോലെ പിന്തുടരുന്ന 'മന്ദാകിനി' എന്ന നിഗൂഢ രൂപത്തെ കണ്ടെത്താനും ഇറങ്ങിത്തിരിക്കുന്ന ഒരു ഇന്‍വെസ്റ്റിഗേറ്ററുടെ റോളിലാണ് ധ്യാന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ധ്യാന്‍ ശ്രീനിവാസനൊപ്പം വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. അല്‍ത്താഫ് സലിം, റിയാസ് ഖാന്‍, മറീന മൈക്കിള്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ മലയാളിക്ക് സുപരിചിതനായ നിതിന്‍ പരമേശ്വറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സനീഷ് ഉണ്ണികൃഷ്ണനും ജിഷ്ണു എം. ആര്യനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭയത്തിന്റെ കലിംഗരഹസ്യം ജൂണ്‍ 18-ന് തിയേറ്ററുകളിലെത്തും.

Pappappa
pappappa.com