താലിയുമായി നിവിൻ,തിരുവോണ പോസ്റ്ററുമായി 'സർവ്വം മായ'

'സർവ്വം മായ' തിരുവോണം സ്പെഷൽ പോസ്റ്റർ
'സർവ്വം മായ' തിരുവോണം സ്പെഷൽ പോസ്റ്റർഅറേഞ്ച്ഡ്
Published on

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ 'പാച്ചുവും അദ്ഭുത വിളക്കും' എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'സർവ്വം മായ'യുടെ തിരുവോണം സ്പെഷൽ പോസ്റ്റർ പുറത്ത്. കയ്യിലൊരു താലിയും ചുണ്ടിലൊരു ചെറു പുഞ്ചിരിയുമായി നിൽക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. നിവിൻ പോളി - അജു വർഗ്ഗീസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു,'സർവ്വം മായ'. ക്രിസ്മസ് റിലീസായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ഫാന്‍റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. നെറ്റിയിൽ ഭസ്മ കുറിയും കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. നിവിനും അജുവും ചേര്‍ന്നുള്ള സെക്കൻഡ് ലുക്കാകട്ടെ മണ്ണിന്‍റെ മണമുള്ളൊരു സിനിമയുടെ അന്തരീക്ഷം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതായിരുന്നു. തിരുവോണം സ്പെഷൽ പോസ്റ്ററും ​ഹിറ്റായിക്കഴിഞ്ഞു.

'സർവ്വം മായ' തിരുവോണം സ്പെഷൽ പോസ്റ്റർ
വീണ്ടും കുഞ്ചാക്കോ ബോബൻ-ജിത്തു അഷ്റഫ് ചിത്രം; നായിക നിങ്ങളാണോ?

മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്‍റെ മകനായ അഖിൽ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിൻ - അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് 'സർവ്വം മായ'. ഇരുവരേയും കൂടാതെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റർ: അഖിൽ സത്യൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.

Related Stories

No stories found.
Pappappa
pappappa.com