
പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി ബോക്സോഫീസ് വിജയമായി മാറിയ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി വീണ്ടും ചിത്രമൊരുക്കാൻ ജിത്തു അഷ്‌റഫ്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് നിർമാണം. ചിത്രത്തിൽ നായികയെ അവതരിപ്പിക്കാൻ പുതുമുഖത്തെ തേടിക്കൊണ്ടുള്ള കാസ്റ്റിങ് കാൾ പുറത്തുവിട്ടു. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനു വേണ്ടി അപേക്ഷിക്കാം.
മലബാർ മേഖലയിലുള്ളവർക്ക് മുൻഗണന. എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകൾ ( ലേറ്റസ്റ്റ്), ഒരു മിനുട്ടിൽ താഴെയുള്ള പെർഫോമൻസ് വീഡിയോ, ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിലാസവും അടങ്ങുന്ന ബയോഡാറ്റ 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലേക്കോ അല്ലെങ്കിൽ e4actress@gmail.com എന്ന ഇ മെയിലിലോ അയക്കുക. 2025 സെപ്റ്റംബർ 15 വരെ ലഭിക്കുന്ന അപേക്ഷകൾ ആണ് ഓഡിഷനിലേക്ക് പരിഗണിക്കുന്നത്.