ന​ട​ൻ സ​ന്തോ​ഷ് കെ. ​നാ​യ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

സ​ന്തോ​ഷ് കെ. ​നാ​യ​ർ
സ​ന്തോ​ഷ് കെ. ​നാ​യ​ർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

പ്ര​ശ​സ്ത സി​നി​മ-​സീ​രി​യ​ൽ താ​രം സ​ന്തോ​ഷ് കെ. ​നാ​യ​ർ (65) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തിങ്കളാഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ എം​സി റോ​ഡി​ൽ അ​ടൂ​ർ ഏ​നാ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ഴ്സ​ൽ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ ഉ​ട​ൻ​ത​ന്നെ അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Must Read
മെല്ലി ഇറാനി അന്തരിച്ചു,അടയുന്നത് ക്ലാസിക്കുകൾക്ക് പിന്നിലെ കണ്ണ്
സ​ന്തോ​ഷ് കെ. ​നാ​യ​ർ

കാ​റി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ രാ​ജ​ല​ക്ഷ്മി, ലോ​റി ഡ്രൈ​വ​ർ സു​ധീ​ഷ് എ​ന്നി​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് കെ. ​നാ​യ​ർ, സി.​എ​ൻ. കേ​ശ​വ​ൻ നാ​യ​രു​ടെ​യും പി. ​രാ​ജ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്.

സ​ന്തോ​ഷ് കെ. ​നാ​യ​ർ
സ​ന്തോ​ഷ് കെ. ​നാ​യ​ർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

1982-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഇ​ത് ഞ​ങ്ങ​ളു​ടെ ക​ഥ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് സി​നി​മാ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. വി​ല്ല​നാ​യും നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും ഹാ​സ്യ​ന​ട​നാ​യും നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വേ​ഷ​മി​ട്ടു. അ​ടു​ത്തി​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട 'മോ​ഹി​നി​യാ​ട്ടം' ആ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ.

സ​ന്തോ​ഷ് കെ. ​നാ​യ​ർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സുരേഷ്​ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ
സ​ന്തോ​ഷ് കെ. ​നാ​യ​ർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സുരേഷ്​ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

തി​രു​വ​ന​ന്ത​പു​രം എം.​ജി. കോ​ള​ജി​ലെ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് ന​ട​ൻ മോ​ഹ​ൻ​ലാ​ലിന്‍റെ ജൂ​നി​യ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ​ക​ൾ​ക്ക് പു​റ​മെ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​നാ​യ താരമായിരുന്നു.

സ​ന്തോ​ഷ് കെ. ​നാ​യ​രും മോഹൻലാലും
സ​ന്തോ​ഷ് കെ. ​നാ​യ​രും മോഹൻലാലുംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

സന്തോഷിന്റെ നിര്യാണത്തിൽ മോഹൻലാൽ വികാരഭരിതമായ കുറിപ്പാണ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്. മോഹൻലാലിന്റെ വാക്കുകൾ:'ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ്‌ ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍.'

Pappappa
pappappa.com