ഏട്ടനും ചേട്ടനും ഒരുമിച്ചത് കെസിഎൽ പരസ്യചിത്രത്തിന്;സഞ്ജുവിന്റെ റോൾ സർപ്രൈസ്

സഞ്ജു സാംസണും മോഹൻലാലും
സഞ്ജു സാംസണും മോഹൻലാലുംഫോട്ടോകടപ്പാട്-ചെന്നൈ സൂപ്പർ കിങ് ഫേസ്ബുക്ക് പേജ്
Published on

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും സൂപ്പര്‍ താരം മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജു ആരാധകരുമായി പങ്കുവെച്ചത്.

Must Read
രജനിസാർ....ഉൻപേര് പടയപ്പ!!
സഞ്ജു സാംസണും മോഹൻലാലും

'എക്കാലത്തെയും മികച്ച നടനായ ലാലേട്ടനൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞത് തികച്ചും സവിശേഷമായ അനുഭവമാണ്...' എന്ന കുറിപ്പോടെയാണ് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തത്. 'ടീം സഞ്ജു'വിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 'വഴിയേ വരുന്നുണ്ട് സവിശേഷമായ എന്തോ ഒന്ന്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഈ ചിത്രം 'ചേട്ടനും ഏട്ടനും' എന്ന അടിക്കുറിപ്പോടെ റീഷെയര്‍ ചെയ്തിട്ടുണ്ട്.

കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രീകരണത്തിനിടെ മോഹൻലാൽ,സഞ്ജു സാംസൺ,സംവിധായകൻ ​ഗോപ്സ് ബെഞ്ച്മാർക്ക് എന്നിവർ
കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രീകരണത്തിനിടെ മോഹൻലാൽ,സഞ്ജു സാംസൺ,സംവിധായകൻ ​ഗോപ്സ് ബെഞ്ച്മാർക്ക് എന്നിവർ ഫോട്ടോ-അറേഞ്ച്ഡ്

ഒരു വാഹനത്തിനുള്ളില്‍വച്ച് സഞ്ജു എടുത്ത സെല്‍ഫിയാണ് വൈറലാകുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമാ പ്രോജക്ടാണ് എന്ന ചർച്ചയാണ് സോഷ്യൽമീഡിയയിൽ ചൂടുപിടിക്കുന്നത്. എന്നാൽ ഇത് ഒരു പരസ്യചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള സെൽഫിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കേരളക്രിക്കറ്റ് ലീ​ഗ്(കെസിഎൽ) മൂന്നാം സീസണിന്റെ പരസ്യത്തിലാണ് മോഹൻലാലും സഞ്ജുവും ഒരുമിക്കുന്നത്.

കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രീകരണത്തിനിടെ സഞ്ജു സാംസൺ,സംവിധായകൻ ​ഗോപ്സ് ബെഞ്ച്മാർക്ക്,ഛായാ​ഗ്രാഹകൻ സുനിൽ കെ.എസ് എന്നിവർ
കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രീകരണത്തിനിടെ സഞ്ജു സാംസൺ,സംവിധായകൻ ​ഗോപ്സ് ബെഞ്ച്മാർക്ക്,ഛായാ​ഗ്രാഹകൻ സുനിൽ കെ.എസ് എന്നിവർഫോട്ടോ-അറേഞ്ച്ഡ്

കഴിഞ്ഞദിവസം കളമശ്ശേരിയിലായിരുന്നു ഷൂട്ടിങ്. പ്രശസ്ത പരസ്യചിത്രസംവിധായകനായ ​ഗോപ്സ് ബെഞ്ച്മാർക്ക് ആണ് ചിത്രം ഒരുക്കുന്നത്. 'ആടുജീവിത'ത്തിന്റെ ഛായാ​ഗ്രാഹകൻ സുനിൽ കെ.എസ് ആയിരുന്നു ഛായാ​ഗ്രാഹകൻ. പരസ്യത്തിൽ സഞ്ജുവിന്റ റോളിലാണ് സർപ്രൈസ് ഒളിഞ്ഞിരിക്കുന്നത്.

സഞ്ജു സാംസണിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി
സഞ്ജു സാംസണിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ഇതിനൊപ്പം മോഹൻലാലും സഞ്ജുവും ചേർന്നുള്ള ഫോട്ടോഷൂട്ട് കോ ഓർഡിനേറ്റ് ചെയ്തത് പ്രശസ്ത ക്യാമറാമാൻ പി.ടി.മിൽട്ടന്റെ നേതൃത്വത്തിലുള്ള മിൽട്ടോ​ഗ്രാഫി പ്രൊഡക്ഷൻസാണ്. ഇന്ത്യയിലെ പ്രമുഖ ഫാഷൻഫോട്ടോ​ഗ്രഫർ ടിജോ ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്. കെസിഎല്ലിന്റെ പരസ്യങ്ങളിലും ഹോർഡിങ്ങുകളിലും ഈ ചിത്രങ്ങളാകും പ്രത്യക്ഷപ്പെടുക.

കെസിഎൽ മൂന്നാംസീസണിനായി മിൽട്ടോ​ഗ്രാഫി പ്രൊഡക്ഷൻസ് തയ്യാറാക്കിയ പത്രപ്പരസ്യം
കെസിഎൽ മൂന്നാംസീസണിനായി മിൽട്ടോ​ഗ്രാഫി പ്രൊഡക്ഷൻസ് തയ്യാറാക്കിയ പത്രപ്പരസ്യം

കഴിഞ്ഞവർഷവും കെസിൽ പരസ്യം ഒരുക്കിയത് ​ഗോപ്സ് ബെഞ്ച്മാർക്ക് ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 'ആറാം തമ്പുരാന്‍' എന്ന എക്കാലത്തെയും വലിയ ഹിറ്റ് സിനിമയുടെ അണിയറശില്പികള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നിച്ചു എന്ന കൗതുകമാണ് ആ പരസ്യത്തെ വൈറലാക്കിയത്.

മോഹന്‍ലാലും, സംവിധായകന്‍ ഷാജി കൈലാസും, നിര്‍മ്മാതാവ് സുരേഷ് കുമാറും ഒരുമിച്ച പരസ്യചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് 'സിനിമാറ്റിക് സിക്‌സര്‍' തന്നെയാണ്. ഇന്‍സ്റ്റഗ്രാമില്‍ റിലീസ് ചെയ്ത് വെറും 36 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷം കടന്നു. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറില്‍ തന്നെ 10 ലക്ഷം കാഴ്ചക്കാരെ നേടിയ പരസ്യം, അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇരട്ടിയോളം പേര്‍ കണ്ടതോടെയാണ് പുതിയ റെക്കോഡ് സ്വന്തമാക്കി.

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിന്റെ പരസ്യത്തിൽ മോഹൻലാൽ,ഷാജികൈലാസ്,സുരേഷ്കുമാർ,ഗോപ്സ് ബെഞ്ച്മാർക്ക് എന്നിവർ
കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിന്റെ പരസ്യത്തിൽ മോഹൻലാൽ,ഷാജികൈലാസ്,സുരേഷ്കുമാർ,ഗോപ്സ് ബെഞ്ച്മാർക്ക് എന്നിവർസ്ക്രീൻ​ഗ്രാബ്

കെസിഎല്‍ മൂന്നാം പതിപ്പ് ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗേ്‌ളാബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകളാണ് മത്സരിക്കുക.

Pappappa
pappappa.com