ഷാജികൈലാസിനൊപ്പം വീണ്ടും എസ്.ശരവണൻ;ക്യാമറയിലും ഇതൊരു തിരിച്ചു'വരവ്'

എസ്.ശരവണൻ ഷാജികൈലാസിനും മുരളി​ഗോപിക്കുമൊപ്പം 'വരവി'ന്റെ സെറ്റിൽ
എസ്.ശരവണൻ ഷാജികൈലാസിനും മുരളി​ഗോപിക്കുമൊപ്പം 'വരവി'ന്റെ സെറ്റിൽഫോട്ടോ-ഹരിതിരുമല
Published on

തമിഴ്, മലയാളം, തെലുങ്ക്, സിംഹള ഭാഷാ സിനിമകളിൽ തന്റെ ദൃശ്യമികവിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് എസ്. ശരവണൻ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനിടെ നിരവധി പ്രമുഖ സംവിധായകരോടും മുൻനിര താരങ്ങളോടും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഥയുടെ വികാരവും ഭാവവും ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് ശക്തമായി എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ക്യാമറ വർക്ക് ശ്രദ്ധേയമാണ്.

Must Read
'വരവി'ന്റെ വരവ് ജൂലായ് 16ന്,വിതരണം ശ്രീ ​ഗോകുലം മൂവീസ്
എസ്.ശരവണൻ ഷാജികൈലാസിനും മുരളി​ഗോപിക്കുമൊപ്പം 'വരവി'ന്റെ സെറ്റിൽ

പ്രകാശ-നിഴൽ വിന്യാസം, മനോഹരമായ ഫ്രെയിമിങ്, ആക്ഷൻ രംഗങ്ങളിലെ ചടുലമായ ക്യാമറാചലനങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതകൾ. വിജയ് നായകനായി എത്തി 150 ദിവസം തീയറ്ററുകളിൽ നിറഞ്ഞുനിന്ന ബോക്സ് ഓഫീസ് ഹിറ്റായി മാറിയ 'മദുരെ' 'പൂവേ ഉനക്കാഗ ', 'സൂര്യവംശം ', 'പ്രിയമാന തോഴി ', 'സംഗമം ' തുടങ്ങി നിരവധി തമിഴ്, തെലുഗു,സിംഹള ഭാഷകളിലെ സിനിമകൾക്കുപുറമേ മലയാളത്തിൽ 'അലി ഭായ് ', 'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ', മമ്മൂട്ടിയും സുരേഷ് ഗോപിയും പ്രധാന വേഷങ്ങളിലെത്തിയ ഷാജി കൈലാസ് ചിത്രം 'ദി കിങ് ആൻഡ് ദ കമ്മീഷണർ' എന്നിവയ്ക്കും ക്യാമറ ചലിപ്പിച്ചു. വീണ്ടും ഷാജി കൈലാസിനൊപ്പം 'വരവ് 'എന്ന ചിത്രത്തിലൂടെ മലയാള ചിത്രത്തിലേക്ക് എത്തുകയാണ് എസ്. ശരവണൻ.

എസ്.ശരവണൻ ഷാജികൈലാസിനൊപ്പം 'വരവി'ന്റെ സെറ്റിൽ
എസ്.ശരവണൻ ഷാജികൈലാസിനൊപ്പം 'വരവി'ന്റെ സെറ്റിൽഫോട്ടോ-ഹരിതിരുമല

വാണിജ്യ സിനിമകളായാലും കഥാപ്രാധാന്യമുള്ള ചിത്രങ്ങളായാലും, ഓരോ സിനിമയുടെയും ദൃശ്യശൈലിയെ കഥയ്ക്കനുസരിച്ച് രൂപപ്പെടുത്തുന്ന കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സാങ്കേതിക മികവും അനുഭവസമ്പത്തും ഒരുപോലെ സമന്വയിപ്പിക്കുന്ന എസ്. ശരവണൻ ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ ഛായാഗ്രാഹകരിൽ ഒരാളായി തുടരുന്നു.

ജോജു ജോർജ് നായകനായ 'വരവി' ന്റെ ദൃശ്യഭംഗിക്കും ആക്ഷൻ രംഗങ്ങളുടെ തീവ്രതയ്ക്കും അദ്ദേഹത്തിന്റെ ക്യാമറ വർക്ക് നിർണായക പങ്കുവഹിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ഹൈറേഞ്ച് മേഖലയുടെ ദൃശ്യ ചാരുത ഒട്ടും ചോരാതെയുള്ള ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക.

എസ്.ശരവണൻ(പഴയകാലഫോട്ടോ)
എസ്.ശരവണൻ(പഴയകാലഫോട്ടോ)അറേഞ്ച്ഡ്

ജൂലായ് 16ന് പ്രമുഖ നിർമാണ-വിതരണക്കമ്പനിയായ ശ്രീ ഗോകുലം മൂവീസ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളിൽ 'വരവ്' പ്രദർശനത്തിനെത്തിക്കും. എ.കെ.സാജൻ തിരക്കഥയെഴുതിയ ചിത്രം ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ :ജോമി ജോസഫ് പുളിങ്കുന്ന്,രാഹുൽ റെജി. ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

'വരവ്' പോസ്റ്റർ
'വരവ്' പോസ്റ്റർഅറേഞ്ച്ഡ്

സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർമാർ: ശിവൻ പൂജപ്പുര,അനിൽ അൻഷാദ്, പിആർഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻസ്: യെല്ലോടൂത്ത്സ് ആന്റ് റോക്കറ്റ് സയൻസ്,മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്. ഡിസ്ട്രിബൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്,ഓവർസീസ് വിതരണം: പിഎച്ച്എഫ്.

Pappappa
pappappa.com