

ഷാജി കൈലാസ്-ജോജു ജോർജ്-എ.കെ.സാജൻ ടീമിന്റെ 'വരവ്' മാസ് തരംഗം തീർക്കാൻ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലായ് 16ന് പ്രമുഖ നിർമാണ-വിതരണക്കമ്പനിയായ ശ്രീ ഗോകുലം മൂവീസ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളിൽ 'വരവ്' പ്രദർശനത്തിനെത്തിക്കും.
മലയാളത്തിലെ മാസ് സിനിമകളുടെ ചരിത്രത്തിലേക്ക് പുതിയ അധ്യായമെഴുതാൻ എത്തുകയാണ് ചിത്രം. ആദ്യമായാണ് ഷാജി കൈലാസും ഒന്നിക്കുന്നത്. അതിന്റെ പുതുമയിലുള്ള ഹൈവോൾട്ടേജ് റിവഞ്ച് ത്രില്ലറായിരിക്കും സിനിമയെന്നാണ് സിനിമാലോകത്തുനിന്നുള്ള വാർത്തകൾ. ശ്രീ ഗോകുലം മൂവീസ് കൂടി ഈ ടീമിലേക്ക് ചേരുന്നതോടെ വമ്പൻ റിലീസിനാണ് കളമൊരുങ്ങുന്നത്.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ് ഡയലോഗുകളും, ഹൃദയത്തെ സ്പർശിക്കുന്ന വൈകാരികമുഹൂർത്തങ്ങളും നിറഞ്ഞതാണ്. എ.കെ. സാജന്റെ കരുത്തുറ്റ തിരക്കഥയും,യുവ തലമുറ ഏറെ ഇഷ്ടപ്പെടുന്ന സാം സി.എസിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ :ജോമി ജോസഫ് പുളിങ്കുന്ന്,രാഹുൽ റെജി. ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർമാർ: ശിവൻ പൂജപ്പുര,അനിൽ അൻഷാദ്, പിആർഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻസ്: യെല്ലോടൂത്ത്സ് ആന്റ് റോക്കറ്റ് സയൻസ്,മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്. ഡിസ്ട്രിബൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്,ഓവർസീസ് വിതരണം: പിഎച്ച്എഫ്.