'റോട്ടൻ സൊസൈറ്റി' മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം

'റോട്ടൻ സൊസൈറ്റി' പോസ്റ്റർ
'റോട്ടൻ സൊസൈറ്റി' പോസ്റ്റർ അറേഞ്ച്ഡ്
Published on

എസ്.എസ് ജിഷ്ണുദേവ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത മലയാളചിത്രം 'റോട്ടൻ സൊസൈറ്റി', ആറാമത് മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അവിചാരിതമായി അതൊരു ഭ്രാന്തൻ്റെ കയ്യിൽ ലഭിക്കുകയും തുടർന്ന് സ്വന്തം ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ ഭ്രാന്തൻ ആ ക്യാമറയിൽ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം.

Must Read
ഷോർട്ട് ഫിലിം ഫെസ്റ്റുമായി ഫെഫ്ക ‍ഡയറക്ടേഴ്സ് യൂണിയൻ: ഒന്നാം സമ്മാനം ഒന്നര ലക്ഷം രൂപ
'റോട്ടൻ സൊസൈറ്റി' പോസ്റ്റർ

സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീന ശക്തിയുള്ളതുമായ സൃഷ്ടിയാണ് 'റോട്ടൻ സൊസൈറ്റി'യെന്നും സിനിമ അവസാനിച്ചാലും പ്രേക്ഷക മനസ്സുകളിൽ തങ്ങി നില്ക്കുന്ന നിമിഷങ്ങൾ അത് സൃഷ്ടിക്കുന്നുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിൻ്റെ നേതൃത്വത്തിലുള്ളതായിരുന്നു ജൂറി. ചിത്രം 2026-ൽ പ്രേക്ഷകരിലേക്കെത്തും.

'റോട്ടൻ സൊസൈറ്റി' എന്ന സിനിമയിൽ നിന്ന്
'റോട്ടൻ സൊസൈറ്റി' എന്ന സിനിമയിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്

ടി. സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം.വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

റോട്ടൻ സൊസൈറ്റി സംവിധായകൻ എസ്.എസ് ജിഷ്ണുദേവ്,റോട്ടൻ സൊസൈറ്റി പോസ്റ്റർ
റോട്ടൻ സൊസൈറ്റി സംവിധായകൻ എസ്.എസ് ജിഷ്ണുദേവ്,റോട്ടൻ സൊസൈറ്റി പോസ്റ്റർഅറേഞ്ച്ഡ്

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമാണം. സ്നേഹൽ റാവു , ഷൈൻ ഡാനിയേൽ എന്നിവരാണ് കോ-പ്രൊഡക്ഷൻ. പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൗണ്ട് എഫക്ട്സിനാണ് പ്രാധാന്യം. സാബുവാണ് സൗണ്ട് എഫക്ട്സ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൗണ്ട് ഡിസൈൻ എന്നിവ നിർവഹിച്ചത് ശ്രീവിഷ്ണു ജെ.എസ് ആണ്. പ്രജിൻ ഡിസൈൻസാണ് പബ്ലിസിറ്റി ഡിസൈൻസ്. പിആർഒ- അജയ് തുണ്ടത്തിൽ.

Related Stories

No stories found.
Pappappa
pappappa.com