ഷോർട്ട് ഫിലിം ഫെസ്റ്റുമായി ഫെഫ്ക ‍ഡയറക്ടേഴ്സ് യൂണിയൻ: ഒന്നാം സമ്മാനം ഒന്നര ലക്ഷം രൂപ

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഷോർട്ട് ഫിലിം ഫെസ്റ്റ് ലോ​ഗോ
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഷോർട്ട് ഫിലിം ഫെസ്റ്റ് ലോ​ഗോഅറേഞ്ച്ഡ്
Published on

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ നാലാമത് ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു .

ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയാണ് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ. ഈ വർഷം മുതൽ മികച്ച ഹ്രസ്വ ചിത്രത്തിന് ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നല്കുകയെന്ന് ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ജി.എസ്‌ വിജയൻ പറഞ്ഞു.

Must Read
ജോഷി,ചാർളി ചാപ്ലിൻ,പിന്നെ ആ നാലുപേരും ചോരപുരണ്ട തുടക്കവും
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഷോർട്ട് ഫിലിം ഫെസ്റ്റ് ലോ​ഗോ

ഇതുകൂടാതെ ഏറ്റവും മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച നടൻ, നടി, ബാലതാരം, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, കലാസംവിധായകൻ, മ്യൂസിക് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനർ, വിഎഫ്എക്സ് ആർട്ടിസ്റ്റ് ഉൾപ്പടെയുള്ള 12 വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം രൂപാ വീതവും ശില്പവും പ്രശസ്തി പത്രവും അവാർഡായി നല്കും.

ജനറൽ കാറ്റഗറി, കാമ്പസ്, പ്രവാസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ചിത്രങ്ങൾ, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ അഞ്ചു കാറ്റഗറികളിലാണ് മത്സരം. വിശദവിവരങ്ങൾക്ക്-9074590448,9544342226

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഷോർട്ട് ഫിലിം ഫെസ്റ്റ് വിളംബരം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയിൽ നടന്നപ്പോൾ
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഷോർട്ട് ഫിലിം ഫെസ്റ്റ് വിളംബരം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയിൽ നടന്നപ്പോൾ ഫോട്ടോ-അറേഞ്ച്ഡ്

മുഖ്യാതിഥിയായ കെല്ലി ഫൈഫ് മാർഷലിനെ ഡോ.ബിജു സദസ്സിന് പരിചയപ്പെടുത്തി. ബ്ലാക്ക് ബോഡീസ് എന്ന ഷോർട്ട് ഫിലിമിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയയായ കെല്ലി മാർഷൽ ചലച്ചിത്രാനുഭവങ്ങൾ പങ്കുവെച്ചു.

ചലച്ചിത്ര പ്രവർത്തകരായ കമൽ,ടി കെ രാജീവ്കുമാർ, ശ്യാമപ്രസാദ്, അഴകപ്പൻ,കുക്കു പരമേശ്വരൻ,ജോഷി മാത്യു,സന്ദീപ് സേനൻ,സന്തോഷ് കീഴാറ്റൂർ,ശ്രീകുമാർ അരൂക്കുറ്റി,ബാബു പള്ളാശ്ശേരി, അൻസിബ,നീന കുറുപ്പ്,സാജു നവോദയ,വി ടി ശ്രീജിത്ത്,ഗിരിശങ്കർ, സജിൻ ലാൽ, ഔസേപ്പച്ചൻ വാളക്കുഴി , സന്തോഷ് പവിത്രം, ഉണ്ണി ശിവപാൽ,വേണു ഗോപാൽ,സിദ്ധാർഥ്, വേണു ബി.നായർ, സാജിദ് യാഹിയ, അനൂപ് രവീന്ദ്രൻ,എ.എസ്‌ ദിനേശ് തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.

ഡയറക്‌ടേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു വിൻസെന്റ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ സ്വാഗതവും ഷോർട്ട് ഫിലിം കമ്മിറ്റി കൺവീനർ സലാം ബാപ്പു നന്ദിയും പറഞ്ഞു. ജോയന്റ് സെക്രട്ടറി ബൈജുരാജ് ചേകവർ, നിർവ്വാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷൻ, വി സി അഭിലാഷ്, ജോജു റാഫേൽ, ഷിബു പരമേശ്വരൻ എന്നിവർ നേതൃത്വം നല്കി.

Related Stories

No stories found.
Pappappa
pappappa.com