രവീന്ദ്രൻ ചലച്ചിത്ര അക്കാദമിയുടെയും പ്രേംകുമാർ കെഎസ്എഫ്ഡിസിയുടെയും ചെയർമാൻ

രവീന്ദ്രൻ, പ്രേംകുമാർ
രവീന്ദ്രൻ, പ്രേംകുമാർഫോട്ടോ-അറേഞ്ച്ഡ്
Published on: 

ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രൻ നിയമതിനായി. നടി പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്സൺ. നടൻ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാനാകും. സംവിധായകൻ ആലപ്പി അഷറഫാണ് വൈസ് ചെയർമാൻ. സാംസ്കാരിക ക്ഷേമിനിധി ബോർഡ് ചെയർമാനായി നിർമാതാവ് എം.രഞ്ജിത്തിനെയും നിയമിച്ചു.

Must Read
'ആദാമിൻ്റെ വാരിയെല്ലി'ന്റെ ഓർമകളുമായി നിർമാതാവ്; കെ. ജി.ജോർജിനെ അനുസ്മരിച്ച് മാക്ട
രവീന്ദ്രൻ, പ്രേംകുമാർ

'മറിമായ'ത്തിലൂടെ ശ്രദ്ധേയനായ നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ് കുമാർ, ബി രാകേഷ്, സജീവൻ അന്തിക്കാട്, സക്കരിയ, ആർ.എസ് പണിക്കർ, ധർമജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ.കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൽ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിലും പുന:സംഘടിപ്പിച്ചു.

പ്രിയങ്കനായർ,ആലപ്പി അഷറഫ്,എം.രഞ്ജിത്
പ്രിയങ്കനായർ,ആലപ്പി അഷറഫ്,എം.രഞ്ജിത്ഫോട്ടോ-അറേഞ്ച്ഡ്

ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ, സിനിമാ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ രവീന്ദ്രന് വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയസാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു.

Pappappa
pappappa.com