'ആദാമിൻ്റെ വാരിയെല്ലി'ന്റെ ഓർമകളുമായി നിർമാതാവ്; കെ. ജി.ജോർജിനെ അനുസ്മരിച്ച് മാക്ട

കെ.ജി ജോർജിന്റെ ചരമ വാർഷിക ദിനത്തിൽ മാക്ട സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ നിന്ന്
കെ.ജി ജോർജിന്റെ ചരമ വാർഷിക ദിനത്തിൽ മാക്ട സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on: 

ചലച്ചിത്ര സംവിധായകൻ കെ.ജി ജോർജിന്റെ ചരമ വാർഷിക ദിനത്തിൽ മാക്ടയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. മാക്ട ആസ്ഥാനത്തു നടന്ന ചടങ്ങിൽ കെ.ജി ജോർജിന്റെ മകൾ താരയും, ജോർജ് സംവിധാനം ചെയ്ത 'ആദാമിൻ്റെ വാരിയെല്ല്' എന്ന സിനിമയുടെ നിർമാതാവ് വിൻസെന്റ് ചിറ്റിലപ്പിള്ളിയും പങ്കെടുത്തു.

മാക്ടയുടെ സ്ഥാപക ചെയർമാൻ കൂടിയായ കെ.ജി ജോർജിന്റെ സിനിമകൾ കാലാതിവർത്തിയാണെന്നും ഇത്രമേൽ വൈവിധ്യപൂർണ്ണമായ സിനിമകൾ ചെയ്‌ത സംവിധായകർ അപൂർവ്വമാണെന്നും മാക്ട ചെയർമാൻ ജോഷി മാത്യു അനുസ്മരിച്ചു. 'ആദാമിൻ്റെ വാരിയെല്ലി'ന്റെ ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായ അനുഭവങ്ങളും അപൂർവ്വ സന്ദർഭങ്ങളും വിൻസെന്റ് ചിറ്റിലപ്പിള്ളി പങ്കുവെച്ചു.

Must Read
ഡാഡിയും മട്ടൻ റോ​ഗൻ ജോഷും... ഏറ്റവും സ്പെഷലായ ഓർമകൾ
കെ.ജി ജോർജിന്റെ ചരമ വാർഷിക ദിനത്തിൽ മാക്ട സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ നിന്ന്

സംഗീത സംവിധായികയും ഗായികയുമായ സോണി സായി 'ഉൾക്കടൽ' സിനിമയിലെ ഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിൻ്റ് സെക്രട്ടറി ഉത്പൽ വി. നായനാർ, കമ്മറ്റി മെമ്പർമാരായ എ എസ് ദിനേശ്, കെ ജെ ബോസ്, അരുൺ ചൂളയ്ക്കൽ തുടങ്ങിയവരും സംസാരിച്ചു.

കെ.ജി ജോർജിന്റെ ചരമ വാർഷിക ദിനത്തിൽ മാക്ട സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ നിന്ന്
കെ.ജി ജോർജിന്റെ ചരമ വാർഷിക ദിനത്തിൽ മാക്ട സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

പ്രമുഖ കലാ സാംസ്കാരിക പ്രവർത്തകനായ സൂര്യ കൃഷ്ണ‌മൂർത്തിയുടെ നിര്യാണത്തിൽ മാക്ട അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം കലാ കേരളത്തിന് തീരാ നഷ്ടമാണെന്ന് മാക്ട നേതൃത്വം അനുശോചനസന്ദേശനത്തിൽ പറഞ്ഞു.

Pappappa
pappappa.com