സമുദ്രഗിരി ഗ്രാമത്തിന്റെ കഥയുമായി 'രാജകന്യക';ട്രെയിലർ എത്തി

'രാജകന്യക';ട്രെയിലർ പോസ്റ്റർ
'രാജകന്യക';ട്രെയിലർ പോസ്റ്റർ അറേഞ്ച്ഡ്
Published on

വൈസ് കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'രാജകന്യക' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമാണ് 'രാജകന്യക'.

ഭഗത് മാനുവല്‍, ആത്മീയ രാജന്‍, രമേശ് കോട്ടയം, ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്‍, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്‍, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോണ്‍ സഹിം, ദേവിക വിനോദ്, ഫാദര്‍ സ്റ്റാന്‍ലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വര്‍ഗീസ്, സോഫിയ ജെയിംസ്, ഫാദര്‍ വര്‍ഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രന്‍, ഫാദര്‍ ജോസഫ് പുത്തന്‍പുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദര്‍ അലക്‌സാണ്ടര്‍ കുരീക്കാട്ട്, ടോമി ഇടയാല്‍, ടോണി, അനില്‍, ബാബു വിതയത്തില്‍, സുനില്‍കുമാര്‍, ജിയോ മോന്‍ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുല്‍ മജീദ്, അഭിഷേക് ടിപി, പ്രാര്‍ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'രാജകന്യക';ട്രെയിലർ പോസ്റ്റർ
'മേലേ വിണ്ണില്‍' ​​ഗാനവുമായി ചിത്ര 'രാജകന്യക'യിലെ പാട്ടുകൾ റിലീസ് ചെയ്തു

സംഗീതം- അരുണ്‍ വെണ്‍പാല. കെഎസ് ചിത്ര, മെറിന്‍ ഗ്രിഗറി, അന്ന ബേബി, രഞ്ജിന്‍ രാജ്, വില്‍സണ്‍ പിറവം എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്. ക്യാമറ- അരുണ്‍കുമാര്‍, ആന്റണി ജോസഫ് ടി, എഡിറ്റര്‍- മരിയ വിക്ടര്‍, ആര്‍ട്ട് ഡയറക്ടര്‍- സീമോന്‍, മേക്കപ്പ്- മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടര്‍- ദിലീപ് പോള്‍.

ഐതിഹ്യങ്ങളും അദ്ഭുതങ്ങളും നിറഞ്ഞ സമുദ്രഗിരി ഗ്രാമത്തിന്റെ കഥ പറയുന്ന 'രാജകന്യക' ഓഗസ്റ്റ് ആദ്യവാരം റിലീസ് ചെയ്യും.

Related Stories

No stories found.
Pappappa
pappappa.com