'മേലേ വിണ്ണില്‍' ​​ഗാനവുമായി ചിത്ര 'രാജകന്യക'യിലെ പാട്ടുകൾ റിലീസ് ചെയ്തു

'രാജകന്യക' പോസ്റ്റർ
'രാജകന്യക' പോസ്റ്റർഅറേഞ്ച്ഡ്
Published on

വൈസ് കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. നടനും സംവിധായകനുമായ മധുപാലാണ് ഓഡിയോ റിലീസ് നിർവ്വഹിച്ചത്. കെ.എസ്. ചിത്ര ആലപിച്ച 'മേലേ വിണ്ണില്‍' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ ഗാനം ഇതിനോടകം വൈറലായി.

ആത്മീയ രാജന്‍, രമേഷ് കോട്ടയം, ചെമ്പില്‍ അശോകന്‍, ഭഗത് മാനുവല്‍, മെറീന മൈക്കിള്‍, ഷാരോണ്‍ സാഹിം, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ്, ഡിനി ഡാനിയേല്‍, ജയ കുറുപ്പ്, അഷറഫ് ഗുരുക്കള്‍, ജികെ പന്നാംകുഴി, ഷിബു തിലകന്‍, ടോം ജേക്കബ്, മഞ്ചാടി ജോബി തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

ഒരേസമയം ഫാമിലി ഓഡിയന്‍സിനും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഫാന്റസി ത്രില്ലര്‍ ചിത്രമാണ് രാജകന്യകയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ജൂലായ് ആദ്യവാരം കേരളത്തിലും തുടര്‍ന്ന് മറ്റു ഭാഷകളിലുമായി ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ് ഈ ചിത്രം.

Related Stories

No stories found.
Pappappa
pappappa.com