പ്രിയന്റെ 100-ാം ചിത്രത്തിൽ സം​ഗീതജ്ഞനായി മോഹൻലാൽ, 12പാട്ടുകൾ

നൂറാം ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ മോഹൻലാലിനൊപ്പം പ്രിയദർശൻ
നൂറാം ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ മോഹൻലാലിനൊപ്പം പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്
Published on

നൂറാം ചിത്രത്തിൽ പ്രിയദർശൻ മോഹൻലാലിനുവേണ്ടി ഒരുക്കുന്നത് സം​ഗീതജ്ഞന്റെ വേഷം. പന്ത്രണ്ടു പാട്ടുകളുള്ള ചിത്രം ആക്ഷനും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറായിരിക്കും. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളും കര്‍ണാടക സംഗീതജ്ഞരാണ്. കഥയുടെ സങ്കീര്‍ണതയും സംഗീതത്തിനു നല്‍കുന്ന പ്രാധാന്യവും കാരണം പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കു കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

Must Read
'ഒന്നുമുതൽ നൂറുവരെ...' മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ 12 മികച്ചസിനിമകൾ
നൂറാം ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ മോഹൻലാലിനൊപ്പം പ്രിയദർശൻ

ലോകസിനിമയില്‍ തന്നെ അപൂര്‍വമായൊരു റെക്കോഡിന്റെ വെള്ളിവെളിച്ചത്തിലാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്നത്. തന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായ നൂറാം ചിത്രം മോഹന്‍ലാലിനൊത്ത് പിന്നിടുമ്പോൾ പ്രിയദര്‍ശന്‍ താണ്ടുന്നത് അപൂർവമായൊരു ബ​ബഹുമതിയാണ്. പ്രിയദര്‍ശന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'പൂച്ചക്കൊരു മൂക്കുത്തി'യിലും നായകന്‍ മോഹന്‍ലാലായിരുന്നു. ഒരു സംവിധായകന്റെ ആദ്യ ചിത്രത്തിലും നൂറാം ചിത്രത്തിലും ഒരേ താരം നായകനായി എത്തുന്നത് ലോക സിനിമാചരിത്രത്തിലെതന്നെ അപൂര്‍വ സംഭവമാണ്.

പ്രിയദർശന്റെ നൂറാംചിത്രത്തിന്റെ പ്രഖ്യാപനവീഡിയോയിൽ നിന്ന്
പ്രിയദർശന്റെ നൂറാംചിത്രത്തിന്റെ പ്രഖ്യാപനവീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു സിനിമാമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു വരാനിരിക്കുന്ന ലാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രിയദര്‍ശന്‍ പങ്കുവച്ചത്. ഇതിലെ അച്ഛൻ കഥാപാത്രത്തിനായി കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും കഥകളിയിലും അറിവുള്ള പുതിയ നടനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് പ്രിയദര്‍ശന്‍.

'എസ്.പി. ബാലസുബ്രഹ്‌മണ്യം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ മറ്റാരെയും തിരയില്ലായിരുന്നു,' എന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. മോഹന്‍ലാല്‍ നല്ലൊരു ഗായകനാണെങ്കിലും, ഉയര്‍ന്ന ശ്രുതിയിലുള്ള ക്ലാസിക്കല്‍ ആലാപനം ആവശ്യമായതിനാല്‍ ലാലിനെക്കൊണ്ടു ചിത്രത്തില്‍ പാടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിനു ജോര്‍ജ് അലക്‌സാണ്ടർ,മോഹൻലാൽ,പ്രിയദർശൻ,ആന്റണി പെരുമ്പാവൂർ
ബിനു ജോര്‍ജ് അലക്‌സാണ്ടർ,മോഹൻലാൽ,പ്രിയദർശൻ,ആന്റണി പെരുമ്പാവൂർഫോട്ടോ-അറേഞ്ച്ഡ്

ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്റെ 38-ാമത് നിര്‍മാണ സംരംഭമാണിത്. ബിനു ജോര്‍ജ്് അലക്‌സാണ്ടറും ചിത്രത്തിന്റെ സഹനിര്‍മാതാവാണ്. നിലവില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന 'ഹൈവാന്‍' (ഒപ്പം റീമേക്ക്), 'ഹേരാ ഫേരി 3' എന്നീ ചിത്രങ്ങളുടെ തിരക്കിലുമാണ് പ്രിയദര്‍ശന്‍. ഹൈവാനില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Related Stories

No stories found.
Pappappa
pappappa.com