
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ ടീസർ പുറത്തിറങ്ങി. മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി.ആർ ഇന്ദുഗോപന്റെ ഇതേപേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. 'വിലായത്ത് ബുദ്ധ' ഒക്ടോബറിൽ തിയറ്ററുകളിലെത്തും. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർ പ്രധാനവേഷങ്ങളിലുണ്ട്.
ഉർവശി തിയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനനും എ.വി അനൂപും ചേർന്നാണ് ചിത്രം നിർമിച്ചത്. ജി.ആർ. ഇന്ദുഗോപന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് രാജേഷ് പിന്നാടൻ. സംഗീതം- ജേക്സ് ബിജോയ് .ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണദേവും ചിത്രസംയോജനം ശ്രീജിത്ത് സാരംഗുമാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ. മനു ആലുക്കലാണ് പ്രൊജക്ട് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ.കുര്യൻ. കലാസംവിധാനം- ബംഗ്ളാൻ, മേക്കപ്പ്- മനുമോഹൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,ഫസ്റ്റ് ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനോദ് ഗംഗ. ഉർവശി തിയേറ്റേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.