
പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ, നോബഡി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ അശോകന്‍, മധുപാല്‍, വിനയ് ഫോര്‍ട്ട്, ഹക്കിം ഷാജഹാന്‍, ലുക്മാന്‍ അവറാന്‍, ഗണപതി തുടങ്ങിയവരും അഭിനയിക്കുന്നു.
പോലീസ് കാവൽ നില്കുന്ന തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മന്ദിരത്തിനുനേർക്ക് നടക്കുന്ന പൃഥ്വിരാജിന്റെ പിറകിൽ നിന്നുള്ള ദൃശ്യമാണ് പോസ്റ്ററിലുള്ളത്. കെട്ട്യോളാണ് മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം. സമീര്‍ അബ്ദുള്ള തിരക്കഥ സംഭാഷണമെഴുതുന്നു. റോഷാക്കിനു ശേഷം സമീര്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് 'ഐ നോബഡി'.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റര്‍- റെമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈന്‍- അര്‍ഷാദ് നക്കോത്ത്, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബെനിലാല്‍, ബിനു ജി. നായര്‍.