അമ്പമ്പോ..ആരിവൻ!!; 'ചത്താ പച്ച'യിൽ അർജുൻ അശോകൻ ലോകോ ലോബോ

'ചത്താ പച്ച'യിൽ അർജുൻ അശോകൻ
'ചത്താ പച്ച'യിൽ അർജുൻ അശോകൻഅറേഞ്ച്ഡ്
Published on

പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന 'ചത്താ പച്ച'യിലെ നായകനായ അർജുൻ അശോകന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ജന്മദിനത്തിലാണ് ചിത്രത്തിലെ അർജുൻ്റെ കണ്ണഞ്ചിപ്പിക്കുന്ന ലുക് പുറത്തുവന്നത്. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിങ് റെസ്ലിങ് കഥാപാത്രങ്ങളിൽനിന്നും ആരാധകരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭമാണിത്.

Must Read
മമ്മൂട്ടികമ്പനി വിളിച്ചു, ചത്താപച്ച റൗഡിക്കൂട്ടത്തിലേക്ക് അമേരിയും
'ചത്താ പച്ച'യിൽ അർജുൻ അശോകൻ

ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രമേശ് ആന്റ് റിതേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമാണം. സനൂപ് തൈക്കൂടത്തിന്റേതാണ് തിരക്കഥ. റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ൻമെന്റിന് രൂപംകൊടുത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ എം.ഡി ജോർജ് സെബാസ്റ്റ്യനും, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്ങും കൈകോർത്തിട്ടുണ്ട് എന്നത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.

ചത്താ പച്ച'യിലെ അർജുൻ അശോകന്റെ ക്യാരക്ടർ പോസ്റ്റർ
ചത്താ പച്ച'യിലെ അർജുൻ അശോകന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

പ്രശസ്ത ബോളിവുഡ് സംഗീതജ്ഞരായ ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ: ആനന്ദ് സി. ചന്ദ്രന്‍, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍. ബിജിഎം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, വസ്ത്രാലങ്കാരം: മെൽവി, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട്: സുനിൽ ദാസ്, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, വാർത്താ പ്രചാരണം: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഡിജിറ്റൽ പ്രൊമോഷൻ :ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്.

Related Stories

No stories found.
Pappappa
pappappa.com