പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ; 'സന്തോഷ് ട്രോഫി' തുടങ്ങി

സന്തോഷ് ട്രോഫി സംവിധായകൻ വിപിൻദാസ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം
സന്തോഷ് ട്രോഫി സംവിധായകൻ വിപിൻദാസും അണിയറപ്രവർത്തകരും പൂജാ ചടങ്ങിൽഅറേഞ്ച്ഡ്
Published on

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം 'സന്തോഷ് ട്രോഫി'യുടെ ഷൂട്ടിങ് തുടങ്ങി. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൈക്കത്തിനടുത്തുള്ള ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലായിരുന്നു.

Must Read
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ; 'സന്തോഷ് ട്രോഫി' ഉടൻ തുടങ്ങും
സന്തോഷ് ട്രോഫി സംവിധായകൻ വിപിൻദാസ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം

വാക്കയിൽ വി.കെ.പാർവ്വതി കുഞ്ഞമ്മ,സംവിധായകൻ വിപിൻദാസ്, അശ്വതി ജയകുമാർ, ക്യാമറാമാൻ അരവിന്ദ് പുതുശ്ശേരി, എഡിറ്റർ ജോൺ കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ, സംഗീതസംവിധായകൻ അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,ഹാരിസ് ദേശം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു,മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌പ്രീതി, വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ(എഐടിയുസി) സെക്രട്ടറി ടി.എൻ. രമേശൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കോ -പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി പൂജാ ചടങ്ങിന്റെ ഫോട്ടോ
സന്തോഷ് ട്രോഫി പൂജാചടങ്ങിൽ നിന്ന്അറേഞ്ച്ഡ്

അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി. ആർ ആദ്യ ക്ലാപ്പ് നല്കി. ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശത്തിൽ നിന്ന് അസോസിയേറ്റ് ഡയറക്ടർ അമിതാഭ് പണിക്കർ ഏറ്റുവാങ്ങി. തുടർന്ന് വാക്കയിൽ ധർമ്മശാസ്താ ക്ഷേത്ര പരിസരങ്ങളിലായി ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന 60 പുതുമുഖങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തു.

തിരുവല്ലയിൽ നടത്തിയ ഓഡിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവർക്കൊപ്പം അടുത്ത ഷെഡ്യൂളിൽ പൃഥ്വിരാജും പങ്കുചേരും. 'ഗുരുവായൂരമ്പലനടയിൽ' എന്ന ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും. മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി പൂജാ ചടങ്ങിന്റെ ഫോട്ടോ
സന്തോഷ് ട്രോഫി പൂജാചടങ്ങിൽ നിന്ന്അറേഞ്ച്ഡ്

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം- അരവിന്ദ് പുതുശ്ശേരി, എഡിറ്റിങ്- ജോൺ കുട്ടി, സംഗീതം- അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ- സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ- അഖില്‍ യശോധരൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, കോസ്റ്റ്യൂം- അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റെജിവൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ജി ആർ,അമിതാഭ് പണിക്കർ. മേക്കപ്പ്- സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, സൗണ്ട് ഡിസൈനിങ്- അരുൺ എസ് മണി, സൗണ്ട് മിക്സിങ്- എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ- രാജേഷ് നാരായണൻ, ലൊക്കേഷൻ മാനേജർ- ഹാരിസ് മണ്ണഞ്ചേരി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി.നമ്പ്യാർ, പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ പിലാശ്ശേരി,സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, മാർക്കറ്റിങ്- ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്,പിആർഒ- മഞ്ജു ഗോപിനാഥ്. 120 ദിവസം നീളുന്ന ചിത്രീകരണം ഇടവട്ടത്തും തിരുവല്ലയിലുമായി പൂർത്തീകരിക്കും.

Related Stories

No stories found.
Pappappa
pappappa.com