പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ; 'സന്തോഷ് ട്രോഫി' ഉടൻ തുടങ്ങും

പൃഥ്വിരാജ്
പൃഥ്വിരാജ്ഫോട്ടോ-അറേഞ്ച്ഡ്
Published on

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. ചിത്രം 'സന്തോഷ് ട്രോഫി'യുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളസിനിമയിലാദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ നടന്ന ഓഡീഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു.

പുതിയ കഥകളിലൂടെ അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിൻ ദാസ് 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള സംവിധാന ചിത്രമാണിത്, ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യ ചിത്രവും.

Must Read
'എത്താൻ അല്പം വൈകിയെന്ന് തോന്നുന്നു...അല്ലേ...?' തീപടർത്തി കാന്താര ട്രെയിലർ
പൃഥ്വിരാജ്

വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധേയനാകുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം 'സന്തോഷ് ട്രോഫി' ടൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ പ്രതീക്ഷകളുണർത്തിയിരുന്നു. അതിനു തിളക്കം കൂട്ടുന്ന അതിഗംഭീര പ്രഖ്യാപനവുമായി വീണ്ടും എത്തിയിരിക്കുകയാണ് നിർമാതാക്കൾ.

സന്തോഷ് ട്രോഫിയുടെ ഓഡിഷനിൽ നിന്ന്
സന്തോഷ് ട്രോഫിയുടെ ഓഡിഷനിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു എന്നതാണ് ഈ പ്രോജക്ടിനെ സവിശേഷമാക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെയും,പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കീഴിൽ നിരൂപക പ്രശംസ നേടിയ പ്രോജക്ടുകൾ സമ്മാനിച്ച സുപ്രിയ മേനോന്റെയും സംയുക്ത നിർമ്മാണത്തിലെത്തുന്നു എന്നതും 'സന്തോഷ് ട്രോഫി'യെക്കുറിച്ചുള്ള പ്രശംസകൾ വാനോളമുയർത്തുന്നു. നിർമ്മാണത്തിൽ മാത്രമല്ല കെജിഎഫ്, കാന്താര, സലാർ എന്നീ ചിത്രങ്ങളുടെ വിതരണത്തിലൂടെയും പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും വിജയക്കൂട്ടുകെട്ടായി മാറിയിരുന്നു. പുതിയ ചിത്രമായ കാന്താര ചാപ്റ്റർ -1 ലൂടെയും ഇരുകമ്പനികളും വീണ്ടും കൈകോർക്കുന്നു. 'സന്തോഷ് ട്രോഫി'യുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Related Stories

No stories found.
Pappappa
pappappa.com