'ഒടിയൻ' തുടങ്ങി;അടുത്ത 'രാഹുൽസദാശിവൻ സംഭവ'ത്തിന് കാത്തിരിക്കാം

'ഒടിയൻ' പൂജാചടങ്ങിൽ രാഹുൽ സദാശിവൻ,മഞ്ജു വാരിയർ,പൃഥ്വിരാജ്,സുപ്രിയ മേനോൻ,മല്ലിക സുകുമാരൻ എന്നിവർ
'ഒടിയൻ' പൂജാചടങ്ങിൽ രാഹുൽ സദാശിവൻ,മഞ്ജു വാരിയർ,പൃഥ്വിരാജ്,സുപ്രിയ മേനോൻ,മല്ലിക സുകുമാരൻ എന്നിവർഫോട്ടോ-അറേഞ്ച്ഡ്
Published on

ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ' പൂജ ചടങ്ങുകളോടെ തുടങ്ങി. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ രാഹുൽ സദാശിവൻ സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ,മഞ്ജു വാരിയർ എന്നിവരും നിർമാതാവ് സുപ്രിയ മേനോനും ചേർന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്.

Must Read
'ഒടിയനി'ൽ കൊടുമൺ പോറ്റിയോ?ചൂടേറിയ ചർച്ചയായി രാഹുൽ സദാശിവന്റെ 'ഹൊറർ യൂണിവേഴ്സ്'
'ഒടിയൻ' പൂജാചടങ്ങിൽ രാഹുൽ സദാശിവൻ,മഞ്ജു വാരിയർ,പൃഥ്വിരാജ്,സുപ്രിയ മേനോൻ,മല്ലിക സുകുമാരൻ എന്നിവർ

'ഭൂതകാലം', 'ഭ്രമയുഗം', 'ഡീയസ് ഈറെ' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഏറേ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഹൊറർ മിസ്റ്ററി ത്രില്ലറായാണ് ഒരുങ്ങുന്നത്.

'ഒടിയൻ' പൂജാചടങ്ങിൽ പൃഥ്വിരാജ് ആദ്യക്ലാപ്പ് നല്കുന്നു
'ഒടിയൻ' പൂജാചടങ്ങിൽ പൃഥ്വിരാജ് ആദ്യക്ലാപ്പ് നല്കുന്നുഫോട്ടോ-അറേഞ്ച്ഡ്

പത്തൊമ്പാതാം നൂറ്റാണ്ടിലെ കേരളത്തിലെ ജനകീയ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം കരൺ ജോഹർ, അദാർ പൂനവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇൻഡ്യൻ തലത്തിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രീകരണം ഉടൻ ആരംഭിക്കും.

'ഒടിയൻ' പൂജാചടങ്ങിൽ മഞ്ജു വാരിയർ
'ഒടിയൻ' പൂജാചടങ്ങിൽ മഞ്ജു വാരിയർഫോട്ടോ-അറേഞ്ച്ഡ്

കേരളത്തിന്റെ ജനകീയ ഐതിഹ്യങ്ങളിലെ ഏറ്റവും ദുരൂഹവും ഭയാനകവുമായ രൂപംമാറ്റക്കാരനായ 'ഒടിയനെ' ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. ശക്തമായ ഒരു മാതൃകുടുംബത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ അതിഭൗതിക സാന്നിധ്യം സത്യവും മിഥ്യയും തമ്മിലുള്ള അതിശക്തമായ ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. പുരാണവും ഭീതിയും മന:ശാസ്ത്രപരമായ ആഴവും സമന്വയിക്കുന്ന അപൂർവമായ ദൃശ്യാനുഭവമായിരിക്കും ചിത്രം.

'ഒടിയൻ' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'ഒടിയൻ' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ഫോട്ടോ-അറേഞ്ച്ഡ്

മലയാളത്തിനു പുറമേ തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരീസ് ദേശം, പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com