വീണ്ടുമൊരു ഹൊറർ കോമഡി; 'പ്രകമ്പനം' നാളെ തിയേറ്ററുകളിലേക്ക്

'പ്രകമ്പനം' പോസ്റ്റർ
'പ്രകമ്പനം' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഗണപതിയും സാ​ഗർ സൂര്യയും അമീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ ഫാമിലി കോമഡി എന്റർടെയ്നർ പ്രകമ്പനം വെള്ളിയാഴ്ച തിയേറ്ററിലേക്ക്. ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും പേടിപ്പിക്കുന്ന ട്വിസ്റ്റുകളും ഒരുമിച്ച് ചേർന്നാണ് പ്രകമ്പനം പ്രേക്ഷകരിലേക്കെത്തുന്നത്. ഓരോ കാഴ്ചയിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യങ്ങളും സർപ്രൈസുകളും നിറഞ്ഞ ചിത്രം ഏറെ നാൾക്കുശേഷം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ക്യാമ്പസ് മൂവിയാണ്.

Must Read
'കെ.പി.എ.സി ലളിതയ്ക്ക് പഠിക്കണ വീമ്പുകാരി ആരിവൾ?'.. 'പ്രകമ്പനം' തീർത്ത് 'തള്ള വൈബ്'
'പ്രകമ്പനം' പോസ്റ്റർ

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ മുഹൂർത്തങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് ‘പ്രകമ്പനം’. ശീതൾ ജോസഫ് ആണ് നായിക.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്റേതുമാണ്.

'പ്രകമ്പനം' പോസ്റ്റർ
'പ്രകമ്പനം' പോസ്റ്റർഅറേഞ്ച്ഡ്

കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന അഭിനേതാക്കളുടെ വലിയ നിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസർമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സംഗീതം: ബിബിൻ അശോക്,പശ്ചാത്തല സംഗീതം: ശങ്കർ ശർമ,ഛായാഗ്രഹണം: ആൽബി ആന്റണി,എഡിറ്റിങ്: സൂരജ് ഇ. എസ്,ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ,ലൈൻ പ്രൊഡ്യൂസർ: അനന്തനാരായൺ, പ്രൊഡക്ഷൻ മാനേജർമാർ: ശശി പൊതുവാൾ, കമലാക്ഷൻ,സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത),ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ,ഡി. ഐ: രമേഷ് സി. പി,വി. എഫ്. എക്സ്: മെറാക്കി,വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ,മേക്കപ്പ്: ജയൻ പൂങ്കുളം,പിആർഒ: മഞ്ജു ഗോപിനാഥ്,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്,സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്,ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

Related Stories

No stories found.
Pappappa
pappappa.com