'കെ.പി.എ.സി ലളിതയ്ക്ക് പഠിക്കണ വീമ്പുകാരി ആരിവൾ?'.. 'പ്രകമ്പനം' തീർത്ത് 'തള്ള വൈബ്'

'പ്രകമ്പന'ത്തിലെ 'തള്ളവൈബ് സോങ് റിലീസ് പോസ്റ്റർ
'പ്രകമ്പന'ത്തിലെ 'തള്ളവൈബ് സോങ് റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

ഗണപതി, സാഗര്‍ സൂര്യ, അൽ അമീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നറായ 'പ്രകമ്പന'ത്തിലെ ലിറിക്കൽ വീഡിയോ സോങ് ആയ 'തള്ള വൈബ്' റിലീസ് ചെയ്തു. വിനായക് ശശികുമാറിൻ്റെ വരികളും, ബിബിൻ അശോകിൻ്റെ സംഗീതവും പ്രണവം ശശിയുടെയും, പുഷ്പവതിയുടെ ശബ്ദവും ഒരുമിച്ച് ചേർന്ന് സോഷ്യൽ മീഡിയിൽ തരംഗമാവുകയാണ് തള്ള വൈബ് സോങ്. മലയാളികൾക്ക് ഏറ്റുപാടാൻ കഴിയുന്ന ട്രെൻഡ് സെറ്റർ ഗാനമാണ് 'തള്ള വൈബ്' എന്നാണ് കേട്ടവർ കേട്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Must Read
ചിരിപ്പിച്ച് പേടിപ്പിക്കാൻ 'പ്രകമ്പനം' ടീസർ
'പ്രകമ്പന'ത്തിലെ 'തള്ളവൈബ് സോങ് റിലീസ് പോസ്റ്റർ

സൂപ്പർ ഹിറ്റ്‌ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പ്രമുഖ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെഎസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസർമാർ- വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്. ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

സംഗീതം- ബിബിൻ അശോക്, പശ്ചാത്തല സംഗീതം- ശങ്കർ ശർമ്മ, ​ഗാനരചന- വിനായക് ശശികുമാർ, ഛായാഗ്രഹണം - ആൽബി ആന്റണി, എഡിറ്റർ- സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ- സുഭാഷ് കരുൺ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജർമാർ- ശശി പൊതുവാൾ, കമലാക്ഷൻ,സൗണ്ട് ഡിസൈൻ കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ്- എം ആർ രാജകൃഷ്ണൻ. ഡിഐ- രമേശ് സി.പി, വിഎഫ്എക്സ്- മെറാക്കി, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- ജയൻ പൂങ്കുളം. പിആർഒ -മഞ്ജു ഗോപിനാഥ്,പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, സ്റ്റിൽസ് ഷാഫി ഷക്കീർ,ഷിബി ശിവദാസ്. ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

Related Stories

No stories found.
Pappappa
pappappa.com