വയലൻസ് സീനുകൾ മാറ്റാതെ 'പൊങ്കാല' റിലീസ് ഡിസംബർ 5ന്

'പൊങ്കാല' പോസ്റ്റർ
'പൊങ്കാല' പോസ്റ്റർഅറേഞ്ച്ഡ്
Published on

ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' ഡിസംബർ 5 ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ചിത്രത്തിൽ വയലൻസ് അതിഭീകരമായതിനാൽ എട്ട് റീലുകളിലെ എട്ടു സീനുകൾ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവൂ എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആ സീനുകൾ ഒഴിവാക്കാനാകാത്തതിനാൽ ഇവ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ ചിത്രം റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. സെൻസർ ബോർഡിന്റെ A സർട്ടിഫിക്കറ്റോടെ സീൻ കട്ട് ഒന്നുമില്ലാതെ 350 ലധികം തിയേറ്ററുകളിൽ വേൾഡ് വൈഡായി ഡിസംബർ 5 ന് സിനിമ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 110 തിയേറ്ററുകളിൽ റിലീസുണ്ട്.

Must Read
ആക്ഷനും ആവേശവും ഒത്തുചേർന്ന് 'പൊങ്കാല' ഫൈറ്റ് മൊണ്ടാഷ് ഗാനം
'പൊങ്കാല' പോസ്റ്റർ

എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന 'പൊങ്കാല' ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും പ്രേക്ഷകർ വളരെ ആവേശത്തോടെ കൂടിയാണ് സ്വീകരിച്ചത്. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന 'പൊങ്കാല' പറയുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ശ്രീനാഥ് ഭാസിചിത്രം കൂടിയാണ് 'പൊങ്കാല'. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു.

'പൊങ്കാല'യിൽ ശ്രീനാഥ് ഭാസി
'പൊങ്കാല'യിൽ ശ്രീനാഥ് ഭാസിഫോട്ടോ-അറേഞ്ച്ഡ്

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ,ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

'പൊങ്കാല' ട്രെയിലറിൽ ബാബുരാജ്
'പൊങ്കാല' ട്രെയിലറിൽ ബാബുരാജ്സ്ക്രീൻ​ഗ്രാബ്

ഛായാഗ്രഹണം- ജാക്സൺ, എഡിറ്റർ- അജാസ് പുക്കാടൻ, സംഗീതം- രഞ്ജിൻ രാജ്, മേക്കപ്പ് - അഖിൽ ടി.രാജ്, കോസ്റ്റ്യൂം ഡിസൈൻ- സൂര്യാ ശേഖർ, ആർട്ട്- നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, ഫൈറ്റ്- മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി- വിജയ റാണി, പിആർഒ- മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പ്രമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര, സ്റ്റിൽസ്- ജിജേഷ് വാടി, ഡിസൈൻസ്- അർജുൻ ജിബി, മാർക്കറ്റിങ്- ബ്രിങ് ഫോർത്ത്.

Related Stories

No stories found.
Pappappa
pappappa.com