ആവേശം നിറച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്‌മാണ്ഡചിത്രം 'പേട്രിയറ്റ്' ട്രെയിലര്‍

'പേട്രിയറ്റ്' ട്രെയിലര്‍ പോസ്റ്റർ
'പേട്രിയറ്റ്' ട്രെയിലര്‍ പോസ്റ്റർഅറേഞ്ച്ഡ്
Published on

ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം 'പേട്രിയറ്റി'ന്റെ ഔദ്യോഗിക ട്രെയിലര്‍ റിലീസ് ചെയ്തു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ചലച്ചിത്രലോകവും ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Must Read
ലോസ് ഏഞ്ചൽസ് മേളയില്‍ ഉദ്ഘാടന വിരുന്നായി മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം 'പേട്രിയറ്റ്'
'പേട്രിയറ്റ്' ട്രെയിലര്‍ പോസ്റ്റർ

മൂന്നു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍, സാങ്കേതികവിദ്യയും രാഷ്ട്രീയവും ഇഴചേരുന്ന ഒരു ഹൈ-സ്റ്റേക്ക് ആക്ഷന്‍ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് നല്‍കുന്നത്. 'ശക്തി സൊല്യൂഷന്‍സ്' എന്ന കമ്പനിയും അവര്‍ വികസിപ്പിച്ച 'സമാജ് സേവ' എന്ന സോഷ്യല്‍ ഇവാലുവേറ്റര്‍ സോഫ്റ്റ്വേറുമാണ് കഥയുടെ കേന്ദ്രബിന്ദു.

സോഫ്റ്റ്വെയര്‍ സാധാരണക്കാരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല്‍ വിമതനായി മാറുന്നു. ഈ സോഫ്റ്റ്വെയറിന് പിന്നിലെ ദുരൂഹതകള്‍ നീക്കാനുള്ള ഡാനിയലിന്റെ പോരാട്ടത്തില്‍ സുഹൃത്തും സൈനികനുമായ മോഹന്‍ലാലിന്റെ കഥാപാത്രം ഒപ്പം ചേരുന്നതോടെ സിനിമയുടെ ആവേശം വര്‍ധിക്കുന്നു.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Related Stories

No stories found.
Pappappa
pappappa.com