24 മണിക്കൂർ, 50ലക്ഷം കാഴ്ചക്കാർ;ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് 'പേട്രിയറ്റ്'ട്രെയിലർ

'പേട്രിയറ്റ്'ട്രെയിലർ പോസ്റ്റർ
'പേട്രിയറ്റ്'ട്രെയിലർ പോസ്റ്ററിൽനിന്ന്അറേഞ്ച്ഡ്
Published on

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്' ട്രെയ്‌ലർ ശനിയാഴ്ചയാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത് 24 മണിക്കൂർ പിന്നിടുമ്പോൾ 5 മില്യൺ കാഴ്ചക്കാരെയാണ് ട്രെയ്‌ലർ നേടിയെടുത്തത്. യൂട്യൂബിൽ ആഗോള തലത്തിൽ ട്രെൻഡ് ചെയ്യുന്ന ട്രെയ്‌ലർ വലിയ പ്രേക്ഷക പ്രശംസയും പ്രതികരണവുമാണ് നേടിയെടുക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ രീതിയിൽ, മലയാളത്തിലെ രണ്ട് മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയിലർ ലോഞ്ച് നടത്തിയത്. തൃശൂർ രാഗം തീയേറ്ററിൽ മമ്മൂട്ടിയും, എറണാകുളം കവിത തീയേറ്ററിൽ മോഹൻലാലും ട്രെയിലർ പുറത്തിറക്കി. മലയാളത്തിൻ്റെ മഹാനടന്മാർക്ക് ഗംഭീര സ്വീകരണം നൽകിയ പ്രേക്ഷകർ, ട്രെയിലർ ലോഞ്ച് ചടങ്ങിനെ മഹാവിജയമാക്കി മാറ്റി. ചിത്രം മെയ് 1 ന് ആണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്.

Must Read
ഏപ്രിൽ 23ന് അല്ല, മഹാസംഭവമായി 'പേട്രിയറ്റ്' മെയ് ഒന്നിന് തിയേറ്ററുകളിൽ
'പേട്രിയറ്റ്'ട്രെയിലർ പോസ്റ്റർ

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് സഹ നിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

'പേട്രിയറ്റ്'ട്രെയിലർ പോസ്റ്റർ
'പേട്രിയറ്റ്'ട്രെയിലർ പോസ്റ്റർഅറേഞ്ച്ഡ്

മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'പേട്രിയറ്റ്'ട്രെയിലറിൽ മമ്മൂട്ടി
'പേട്രിയറ്റ്'ട്രെയിലറിൽ മമ്മൂട്ടിസ്ക്രീൻ​ഗ്രാബ്

ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.പ്രൊഡക്ഷന്‍ ഡിസൈനർമാർ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർമാർ - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, വരികൾ - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Related Stories

No stories found.
Pappappa
pappappa.com