ഏപ്രിൽ 23ന് അല്ല, മഹാസംഭവമായി 'പേട്രിയറ്റ്' മെയ് ഒന്നിന് തിയേറ്ററുകളിൽ

'പേട്രിയറ്റ്' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'പേട്രിയറ്റ്' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്
Published on

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പുറത്തു വിട്ടത്. നേരത്തെ ഏപ്രിൽ 23ന് ആണ് റിലീസ് നിശ്ചയിച്ചിരുന്നത്.

Must Read
വനിതാദിനത്തിൽ 'പേട്രിയറ്റ്' സ്പെഷൽ പോസ്റ്ററുകൾ;ആവേശം കൂട്ടാൻ കാർചേസ് ബിടിഎസും
'പേട്രിയറ്റ്' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് സഹ നിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

'പേട്രിയറ്റ്' സെക്കൻ്റ് ലുക്ക് പോസ്റ്റർ
'പേട്രിയറ്റ്' സെക്കൻ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മഹേഷ് നാരായണൻ, കുഞ്ചാക്കോബോബൻ,മമ്മൂട്ടി,മോഹൻലാൽ എന്നിവർ.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുള്ള ഫോട്ടോ
മഹേഷ് നാരായണൻ,കുഞ്ചാക്കോബോബൻ,മമ്മൂട്ടി,മോഹൻലാൽ എന്നിവർ 'പേട്രിയറ്റ്' സെറ്റിൽആന്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും 'പേട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.

Related Stories

No stories found.
Pappappa
pappappa.com